സിനിമ മേഖയയില്‍ തനിക്കുണ്ടായ അനുഭവങ്ങള്‍ പങ്കുവെച്ച് നടി ശോഭന. ഞാന്‍ സിനിമയിലെത്തിയ കാലത്ത് കാരവന്‍ ഇല്ലാത്തത് ഒരു പ്രശ്നമായിരുന്നില്ലെന്നും ആ സമയത്ത് കാരവനെപ്പറ്റി യാതൊരു അറിവുമില്ലെന്നും താരം പറഞ്ഞു.
സെറ്റിലെത്തി വസ്ത്രം മാറുന്ന സമയത്ത് പ്രൊഡക്ഷന്‍ ടീം വീട് അറേഞ്ച് ചെയ്തിട്ടുണ്ടെന്നൊക്കെ പറയും. പക്ഷേ, അവിടെയെത്തുമ്പോഴേക്ക് ഒരു പരുവമായിട്ടുണ്ടാകും. അതിലും നല്ലത് ലൊക്കേഷനില്‍ ഏതെങ്കിലും മറവില്‍ നിന്ന് വസ്ത്രം മാറുന്നതാണ്.
എനിക്ക് മാത്രമല്ല, എന്റെ ജനറേഷനിലുള്ള രാധിക, സുഹാസിനി പോലുള്ള നടിമാര്‍ ഇത്തരം അവസ്ഥകളിലൂടെ കടന്നുവന്നവരാണ്. ഞങ്ങളെല്ലാം അഡ്ജസ്റ്റ് ചെയ്യാന്‍ പഠിച്ചവരാണാണെന്നും താരം പറഞ്ഞു.
‘ഞാന്‍ സിനിമയിലെത്തിയ കാലത്ത് കാരവന്‍ ഇല്ലാത്തത് ഒരു പ്രശ്നമായിരുന്നില്ല. എന്താണെന്ന് വെച്ചാല്‍ ആ സമയത്ത് കാരവനെപ്പറ്റി യാതൊരു അറിവുമില്ല. സെറ്റിലെത്തി വസ്ത്രം മാറുന്ന സമയത്ത് പ്രൊഡക്ഷന്‍ ടീം വീട് അറേഞ്ച് ചെയ്തിട്ടുണ്ടെന്നൊക്കെ പറയും. പക്ഷേ, അവിടെയെത്തുമ്പോഴേക്ക് ഒരു പരുവമായിട്ടുണ്ടാകും. അതിലും നല്ലത് ലൊക്കേഷനില്‍ ഏതെങ്കിലും മറവില്‍ നിന്ന് വസ്ത്രം മാറുന്നതാണ്.
എനിക്ക് മാത്രമല്ല, എന്റെ ജനറേഷനിലുള്ള രാധിക, സുഹാസിനി പോലുള്ള നടിമാര്‍ ഇത്തരം അവസ്ഥകളിലൂടെ കടന്നുവന്നവരാണ്. ഞങ്ങളെല്ലാം അഡ്ജസ്റ്റ് ചെയ്യാന്‍ പഠിച്ചവരാണ്. എനിക്ക് കാരവന്‍ എന്ന് പറയുന്നത് ഒരു നൂയ്സെന്‍സായാണ് തോന്നിയിട്ടുള്ളത്. ദിവസവും രണ്ട് ലക്ഷം വരെ വാടക കൊടുക്കുന്ന ഒരു സാധനമാണല്ലോ അത്.
ഓരോ തവണയും കാരവനില്‍ കയറിയിറങ്ങി എനിക്ക് മുട്ടുവേദന വന്നിട്ടുണ്ട്. അതുകൊണ്ട് എന്നെ സംബന്ധിച്ച് അതൊരു വേസ്റ്റ് പ്രൊഡക്ടാണ്. പിന്നെ ലൊക്കേഷനില്‍ എല്ലാവരും കാരവന്‍ ഉപയോഗിക്കുന്ന രീതിയിലേക്ക് മാറി. കാലാവസ്ഥ നല്ലതെല്ലെങ്കില്‍ മാത്രം ഞാനും കാരവന്‍ ഉപയോഗിക്കും,’ ശോഭന പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here