എനിക്ക് ഇതിലും പ്രായം ഉണ്ടായിരുന്നെങ്കിൽ നിങ്ങളെ കല്യാണം കഴിക്കുമായിരുന്നു; ചർച്ചയായി ശോഭനയുടെ പുതിയ ചിത്രം

മലയാളികളുടെ ഗൃഹാതുരമായ ഓർമകളിൽ എന്നും നിറഞ്ഞു നിൽക്കുന്ന നടിയാണ് ശോഭന. മോഹൻലാൽ, മമ്മൂട്ടി തുടങ്ങി മുൻ നിര താരങ്ങളുടെയെല്ലാം നായികയായി ശോഭന വേഷമിട്ടിട്ടുണ്ട്. മണിച്ചിത്രത്താഴ്, തേന്മാവിൻ കൊമ്പത്ത്, നാടോടിക്കാറ്റ് തുടങ്ങിയ സിനിമകളെല്ലാം ശോഭന എന്ന നടിയെ മലയാളികളുടെ ഇഷ്ടതാരമാക്കി മാറ്റി. അഭിനേത്രി എന്നതിനപ്പുറം മികച്ച നർത്തകി കൂടിയാണ് ശോഭന. തന്റെ വിശേഷങ്ങളെല്ലാം നടി സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. ഇപ്പോഴിതാ നടി തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു ചിത്രമാണ് പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരിക്കുന്നത്.

ALSO READ: ഏഷ്യന്‍ ഗെയിംസില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം ഫൈനലിൽ

‘കലൈ കവിരി കോളേജ് ഓഫ് ഫൈൻ ആർട്‌സിലെ എന്റെ മുഖ്യ പ്രഭാഷണത്തിന് മുമ്പ്’ എന്ന ക്യാപ്ഷനോടുകൂടിയാണ് നടി ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് ഫോട്ടോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്. നിങ്ങളുടെ പുഞ്ചിരി വളരെ മനോഹരമാണെന്നും പ്രപഞ്ചം നിങ്ങളെ എപ്പോഴും സന്തോഷത്തോടെയും സമാധാനത്തോടെയും നിലനിർത്തട്ടെയെന്നുമാണ് ഒരു ആരാധകൻ കുറിച്ചത്. എനിക്ക് ഇതിലും പ്രായം ഉണ്ടായിരുന്നെങ്കിൽ കല്യാണം കഴിക്കുമായിരുന്നെന്നും സ്നേഹം പറഞ്ഞറിയിക്കുവാൻ കഴിയാത്ത ദുഃഖം മാത്രം എന്നൊരു രസകരമായ കമെന്റും ചിത്രത്തിന് താഴെയായി വന്നിട്ടുണ്ട്.

ALSO READ: പകരക്കാരനില്ലാത്ത പ്രതിഭ, നിലപാടുകളിലെ നേര്: ഓർമ്മകളിൽ മലയാളത്തിൻ്റെ തിലകൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News