‘വിവാഹം കഴിക്കാൻ നോ പ്ലാൻ’ ഞങ്ങൾ പരസ്പരം പങ്കുവെക്കുന്നതിനേക്കാൾ നല്ലതെന്തെങ്കിലും ഉണ്ടെന്ന് കരുതുന്നില്ല, പങ്കാളിയെ കുറിച്ച് ശ്രുതി ഹാസൻ

താരപുത്രികളിൽ തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ശ്രുതി ഹാസൻ. ചുരുക്കം ചില സിനിമകളെ അഭിനയിച്ചിട്ടുള്ളു എങ്കിലും നിരവധി ആരാധകരാണ് താരത്തിനുള്ളത്. ഇപ്പോഴിതാ വിവാഹത്തെകുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് ശ്രുതി ഹാസൻ.

ALSO READ: ‘ആള് വേറെ ലെവലാണ്’, ഫഹദ് ഫാസിൽ ഐസ്ക്രീം വാങ്ങിത്തന്ന കഥ പറഞ്ഞ് ഹരിശ്രീ അശോകൻ

വിവാഹത്തിലേക്ക് കടക്കാൻ ഇപ്പോൾ ഒരുക്കമല്ലെന്നാണ് ശ്രുതി പറഞ്ഞത്. വിവാഹം എന്ന വാക്ക് തന്നെ ഭയപ്പെടുത്തുന്നുണ്ടെന്നും, താൻ കാമുകനൊപ്പം ഇപ്പോൾ വളരെ ഹാപ്പിയാണെന്നും ശ്രുതി പറഞ്ഞു. ഡൂഡിൽ ആർട്ടിസ്റ്റായ ശന്തനുവാണ് താരത്തിന്റെ കാമുകൻ എന്നാണ് റിപ്പോർട്ടുകളും മറ്റും സൂചിപ്പിക്കുന്നത്.

വിവാഹത്തെ കുറിച്ച് ശ്രുതി ഹാസൻ പറഞ്ഞത്

ALSO READ: ‘നിങ്ങൾ കണ്ട ഗോൾഡ് എൻ്റെ ഗോൾഡല്ല’, ലോഗോ മാത്രമേ എന്റേതുള്ളൂ, മറ്റെല്ലാം പൃഥ്വിയുടെയും ലിസ്റ്റിന്‍ സ്റ്റീഫന്‍റെയും

വിവാഹം എന്ന വാക്ക് എന്നെ ഭയപ്പെടുത്തുന്നുണ്ട്. ഞാൻ അവനൊപ്പം ഹാപ്പിയാണ്. ഒരുമിച്ച് നല്ല വർക്കുകൾ ചെയ്യുന്നു. ഒരുമിച്ചുള്ള സമയം വളരെ നല്ലതാണ്. പല വിവാഹങ്ങളേക്കാളും നല്ലതല്ലേ ഇതെന്നും ശ്രുതി ഹാസൻ ചോദിക്കുന്നു. ‘ആരുമില്ലാത്ത മാധുരിയെ ദൈവം പലതവണ പരീക്ഷിച്ചു. ഇവൾ‌ തങ്കകൊലുസിന്റെ കുഞ്ഞനിയത്തി’; കുറിപ്പുമായി സാന്ദ്ര! ശന്തനുവുമായുള്ള തന്റെ അടുപ്പത്തിന്റെ ആഴത്തെക്കുറിച്ചും ശ്രുതി ഹാസൻ സംസാരിച്ചു. പ്രതിസന്ധി ഘട്ടങ്ങളിൽ ഞങ്ങൾ പരസ്പരം സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. പ്രതിസന്ധി ഘട്ടത്തിലൂടെ പോകുമ്പോൾ ഒരാൾ ഒപ്പമുണ്ടാകുന്നത് നല്ലതാണ്. എല്ലാം ഒറ്റയ്ക്ക് നേരിടുന്നതിലും നല്ലതാണത്. ഞങ്ങൾ പരസ്പരം പങ്കുവെക്കുന്നതിനേക്കാൾ നല്ലതെന്തെങ്കിലും ഉണ്ടെന്ന് താൻ കരുതുന്നില്ലെന്നും ശ്രുതി ഹാസൻ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News