സ്ത്രീ, ദളിത്, മനുഷ്യത്വ വിരുദ്ധമായ കാര്യങ്ങളെ ഒരിക്കലും ഒരു സിനിമയും ന്യായീകരിക്കരുത്: ശ്രുതി രാമചന്ദ്രൻ

കൃത്യമായ പൊളിറ്റിക്കല്‍ കറക്ടനെസോടുകൂടിയാകണം സിനിമ സംസാരിക്കേണ്ടതെന്ന് നടി ശ്രുതി രാമചന്ദ്രൻ. മനുഷ്യര്‍ സിനിമ കാണുന്നത് എന്റര്‍ടെയ്ന്‍മെന്റിന് വേണ്ടി മാത്രമാണ് താന്‍ കരുതുന്നില്ലെന്നും സിനിമ വളരെ ശക്തമായ മാധ്യമമാണെന്നും പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ശ്രുതി പറഞ്ഞു. സിനിമയിലൂടെ നമ്മള്‍ സമൂഹവുമായി എന്താണ് സംസാരിക്കുന്നതെന്നത് പ്രധാനമാണ്, ഓരോ സിനിമയും ചര്‍ച്ച ചെയ്യുന്ന വിഷയത്തിന് പ്രാധാന്യമുണ്ട്, ശ്രുതി വ്യക്തമാക്കി.

ALSO READ: കോട്ടയത്ത് ട്രാൻസ്ഫോർമർ നിർമാണ കമ്പനിയിൽ തീപിടുത്തം

ശ്രുതി രാമചന്ദ്രൻ പറഞ്ഞത്

എന്റര്‍ടെയ്ന്‍മെന്റിന് വേണ്ടി മാത്രമാണ് മനുഷ്യര്‍ സിനിമ കാണുന്നതെന്ന് ഞാന്‍ കരുതുന്നില്ല. സിനിമ വളരെ ശക്തമായ മാധ്യമമാണ്. സിനിമയിലൂടെ നമ്മള്‍ സമൂഹവുമായി എന്താണ് സംസാരിക്കുന്നതെന്നത് പ്രധാനമാണ്. ഓരോ സിനിമയും ചര്‍ച്ച ചെയ്യുന്ന വിഷയത്തിന് പ്രാധാന്യമുണ്ട്. കൃത്യമായ പൊളിറ്റിക്കല്‍ കറക്ടനെസോടുകൂടിയാകണം സിനിമ സംസാരിക്കേണ്ടത്. സ്ത്രീ, ദളിത്, മനുഷ്യത്വ വിരുദ്ധമായ കാര്യങ്ങളെ ഒരിക്കലും ഒരു സിനിമയും ന്യായീകരിക്കരുത്.

സിനിമയില്‍ വന്നതിന് ശേഷമാണ് എനിക്ക് നല്ല രീതിയില്‍ ആളുകളെ മനസിലാക്കാന്‍ സാധിച്ചത്. എന്നിലെ ദയയും കരുണയുമൊക്കെ വര്‍ധിച്ചു. ഓരോ ദിവസവും ഇന്നലത്തേതിനേക്കാള്‍ കൂടുതല്‍ നല്ല മനുഷ്യാനാകാണ് ശ്രമിക്കേണ്ടത്. നമ്മളിലുണ്ടാകുന്ന മാറ്റം നമ്മുടെ ജോലിയിലും പ്രതിഫലിക്കും എന്നാണ് എന്റെ വിശ്വാസം. കുറച്ചുകൂടി നല്ല വ്യക്തിയാകാന്‍ സിനിമ എന്നെ സഹായിച്ചു എന്ന് തോന്നാറുണ്ട്.

ALSO READ: കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി ആ സീനുകൾ ചെയ്യേണ്ടി വന്നു, അത് ആഘോഷമായതിനെ കുറിച്ചൊന്നും എനിക്ക് പറയാനില്ല: രജിഷ വിജയൻ

ആര്‍ക്കിടെക്ചര്‍ എന്നത് ചെറിയ ലോകമാണെന്ന് സിനിമയില്‍ എത്തിയതിന് ശേഷം ഞാന്‍ തിരിച്ചറിഞ്ഞു. സിനിമയില്‍ വരുമ്പോള്‍ ഒരുപാട് കഥകള്‍ കേള്‍ക്കുന്നു, അത്ര തന്നെ ആള്‍ക്കാരുമായി ഇടപെടുന്നു, പരിചയപ്പെടുന്നു. അതൊക്കെ വളരെ മനോഹരമാണ്. എല്ലാദിവസവും ഒരുപോലെയല്ല എന്നതാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. എല്ലാം എന്നെ എക്‌സൈറ്റ് ചെയ്യിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News