‘ഞങ്ങടെ കുഞ്ഞാവ വന്നേ..’;പൊന്നോമനയെ പരിചയപ്പെടുത്തി സ്‌നേഹയും ശ്രീകുമാറും

ഹാസ്യപരിപാടികളിലൂടെ ഏറെ ആരാധക സമ്പത്തുള്ള താരദമ്പതികളാണ് സ്‌നേഹയും ശ്രീകുമാറും. മിക്കപ്പോഴും ജീവിതത്തിലെ സന്തോഷങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്.ഇപ്പോഴിതാ തങ്ങളുടെ പൊന്നോമനയുടെ വിശേഷങ്ങളും ആശുപത്രിയിലെ അനുഭവങ്ങളും പങ്കുവെയ്ക്കുകയാണ് ഈ താരദമ്പതികള്‍.

Also Read: ‘ഓമനിച്ച് വളര്‍ത്തിയവന്‍ ഇനിയില്ല, ഈ വീട് ഇനി ഒരിക്കലും പഴയത് പോലെയാകില്ല’; മെസ്സിയുടെ വേര്‍പാടില്‍ പാര്‍വതി

കുഞ്ഞ് ജനിച്ചതിനു ശേഷം ആദ്യമായാണ് ഇരുവരും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്.തങ്ങളുടെ യൂട്യൂബ് ചാനലിലൂടെയാണ് ഇരുവരും വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. പ്രസവസമയത്ത് ശ്രീകുമാര്‍ അടുത്തുണ്ടായിരുന്നില്ലെന്നും കുഞ്ഞ് ജനിച്ച ശേഷമാണ് ആശുപത്രിയിലേക്ക് എത്തിയതെന്നും അല്പം പരിഭവത്തോടെ സ്‌നേഹ വീഡിയോയില്‍ പറയുന്നു. പ്രസവസമയത്ത് എല്ലാവരും അടുത്തുണ്ടായിരുന്നു, ശ്രീ മാത്രമാണ് ഇല്ലാതിരുന്നത്. ഡോക്ടര്‍ പോലും ശ്രീയെ നിരന്തരം വിളിച്ചുകൊണ്ടിരുന്നുവെന്നും സ്‌നേഹ പറയുന്നു. എന്നാല്‍ ഷൂട്ടിംഗ് ഉണ്ടായിരുന്നത് കൊണ്ടാണ് സമയത്തിന് എത്താന്‍ കഴിയാതിരുന്നതെന്ന് ശ്രീകുമാര്‍ പറഞ്ഞു. ആദ്യം സ്‌നേഹയെയാണ് കണ്ടതെന്നും അതിനുശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞാണ് കുഞ്ഞിനെ കാണുന്നതെന്നും ശ്രീകുമാര്‍ പറഞ്ഞു. കുഞ്ഞ് പൂര്‍ണ ആരോഗ്യവാനാണെന്നും ഇവര്‍ പറഞ്ഞു.

ഇക്കഴിഞ്ഞ ജൂണ്‍ ഒന്നിനാണ് സ്‌നേഹയ്ക്കും ശ്രീകുമാറിനും കുഞ്ഞ് ജനിച്ചത്. എന്നാല്‍ ഇതുവരെയും കുഞ്ഞിന്റെ ചിത്രങ്ങളൊന്നും പങ്കുവെച്ചിരുന്നില്ല. കുഞ്ഞിനെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്താന്‍ ആണ് സ്‌നേഹയും ശ്രീകുമാറും ഇപ്പോള്‍ വീഡിയോയുമായി എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News