‘സാമർത്ഥ്യ ശാസ്ത്രത്തിന് നന്ദി’ ; നടി സ്നേഹ ബാബു വിവാഹിതയാകുന്നു

നടി സ്നേഹ ബാബു വിവാഹതിയാകുന്നു. കരിക്ക് വെബ് സീരിസുകളിലൂടെ ശ്രദ്ധ നേടിയ സ്നേഹയുടെ വരൻ അഖിൽ സേവ്യറാണ്.സാമർത്ഥ്യ ശാസ്ത്രം എന്ന കരിക്ക് വെബ് സീരിസിന്റെ ഛായാഗ്രാഹകൻ കൂടിയാണ് അഖിൽ. അഖിലിനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ചാണ് പ്രണയവാർത്ത സ്നേഹ സ്ഥിരീകരിച്ചത്. ‘സാമർത്ഥ്യ ശാസ്ത്രത്തിന് നന്ദി’ എന്നാണ് ചിത്രത്തിനു നൽകിയ അടിക്കുറിപ്പ്. സീരീസിലെ ഒരു പ്രധാന വേഷത്തിൽ സ്നേഹയും എത്തിയിരുന്നു.

ചിത്രത്തിനു താഴെ കരിക്കിലെ അഭിനേതാക്കളും ആശംസകളറിയിച്ചുകൊണ്ടെത്തിയിട്ടുണ്ട് . അർജുൻ രത്തൻ, ശബരീഷ്, കിരൺ വിയത്ത്, ശ്രുതി സുരേഷ്, വിദ്യ വിജയകുമാർ, അനഘ മരിയ വർഗ്ഗീസ്, നീലിൻ സാൻഡ്ര എന്നിവർ ആശംസ കുറിച്ചു.

Also Read: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; 8 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കരിക്കിന്റെ കോമഡി സീരീസുകളിലൂടെയാണ് സ്നേഹ ശ്രദ്ധ നേടിയത്. സോഷ്യൽ മീഡിയയിൽ സജീവമായ സ്നേഹ റീൽസുകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയാണ്. ആദ്യരാത്രി, ഗാനഗന്ധർവൻ, മിന്നൽ മുരളി എന്നീ ചിത്രങ്ങളിൽ ശ്രദ്ധേമായ വേഷങ്ങളും സ്നേഹ ചെയ്തിരുന്നു.

ഗ്രേസി-ബാബു ദമ്പതികളുടെ മകളാണ് സ്നേഹ.ഇന്റീയർ ഡിസൈനിങ് പഠിച്ചുകൊണ്ടിരുന്ന സ്നേഹ ടിക്ടോക്കിൽ സജീവമായിരുന്നു. അതുവഴിയാണ് ‘കരിക്ക്’ ചാനലിൽ അവസരം ലഭിക്കുന്നത്.

Also Read: റോൾസ് റോയ്‌സിൽ എംഎസ് ധോണി;വീഡിയോ വൈറൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News