‘വിവരമില്ലാത്ത സ്ത്രീ, വെല്ലുവിളിക്കുന്നു ആര്‍എല്‍വിയുടെ കൂടെ ഒരു വേദിയില്‍ കട്ടയ്ക്ക് നിന്ന് നൃത്തം ചെയ്തു ജയിക്കാന്‍ പറ്റുമെങ്കില്‍ കാണിക്കൂ’:സ്നേഹ

ആര്‍ എല്‍ വി രാമകൃഷ്ണനെ അധിക്ഷേപിച്ച സത്യഭാമയ്ക്കെതിരെ നടി സ്‌നേഹ ശ്രീകുമാറിന്റെ ഫേസ്ബുക് പോസ്റ്റ്. ഒരാളെ നിറവും സൗന്ദര്യവും പറഞ്ഞു തകര്‍ക്കാന്‍ ഇരിക്കുന്ന വിവരമില്ലാത്ത സ്ത്രീയാണ് സത്യഭാമയെന്ന് സ്നേഹ കുറിച്ചു. ഇവരുടെ അടുത്തു പിള്ളേരെ പഠിക്കാന്‍ വിട്ടാൽ അവരുടെ ഭാവി നഷ്ടപ്പെടുമെന്നും, ആര്‍എല്‍വിയുടെ കൂടെ ഒരു വേദിയില്‍ കട്ടയ്ക്ക് നിന്ന് നൃത്തം ചെയ്തു ജയിക്കാന്‍ പറ്റുമെങ്കില്‍ ചെയ്തു കാണിക്കു എന്നും സ്നേഹ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

എന്താണ് ഇവര് പറയുന്നത്??? കാക്കയുടെ നിറം എന്നൊക്കെ. നിങ്ങളുടെ സൗന്ദര്യ സങ്കല്‍പ്പം അല്ല സ്ത്രീയെ ഇവിടെ എല്ലാര്‍ക്കും. ഒരാളെ നിറവും സൗന്ദര്യവും പറഞ്ഞു തകര്‍ക്കാന്‍ ഇരിക്കുന്നു വിവരമില്ലാത്ത സ്ത്രീ.. നിങ്ങള്‍ വെല്ലുവിളിക്കണ്ടത് കഴിവുകൊണ്ടും അറിവുകൊണ്ടും ആണ്, അല്ലാതെ ഇമ്മാതിരി തോന്ന്യവാസം പറഞ്ഞു കൊണ്ടല്ല..നിങ്ങള്‍ ഈ പറഞ്ഞ കലാകാരന് വേണ്ടി ഞാന്‍ നിങ്ങളെ വെല്ലുവിളിക്കുന്നു അദ്ദേഹത്തിന്റെ കൂടെ ഒരു വേദിയില്‍ കട്ടയ്ക്ക് നിന്ന് നൃത്തം ചെയ്തു ജയിക്കാന്‍ പറ്റുമെങ്കില്‍ ചെയ്തു കാണിക്കു..

ALSO READ: ‘സത്യഭാമയെപോലെയുള്ള വിഷജീവികളെ പ്രതിരോധിക്കണം; ആര്‍എല്‍വി രാമകൃഷ്ണന് ഡിവൈഎഫ്ഐ കേരളത്തിലുടനീളം വേദിയൊരുക്കും’: വി കെ സനോജ്

ഇവരുടെ അടുത്തു പിള്ളേരെ പഠിക്കാന്‍ വിടുന്ന രക്ഷിതാക്കളോട്, ദയവുചെയ്തു മക്കളുടെ ഭാവി കളയരുത്, ഇത്രേം മനുഷ്യത്വവും, മര്യാദയുമില്ലാത്ത ഒരു സ്ത്രീയെ കണ്ടുപഠിച്ചാല്‍ അത്രേം അബദ്ധം വേറൊന്നുമില്ല.. ആര്‍എല്‍വി രാമകൃഷ്ണന്‍ എന്നകലാകാരനെ ഞങ്ങള്‍ക്കറിയാം, അത് അദ്ദേഹത്തിന്റെ നൃത്തത്തിലൂടെയാണ്,44വര്‍ഷമായി നര്‍ത്തകി എന്നു സ്വയം അവകാശപ്പെടുന്ന നിങ്ങളെ എത്രപേര്‍ക്കറിയാം???ഒന്നും ആകാന്‍ പറ്റാത്തതിന്റെ നിരാശ കണ്ടവന്റെ നെഞ്ചത്തല്ല തീര്‍ക്കണ്ടത്. കറുപ്പും, കാക്കയും, പെറ്റതള്ള സഹിക്കില്ല എന്നൊക്കെ പറഞ്ഞതിന് നിയമപരമായി നേരിട്ടാല്‍ സുന്ദരിക്ക് താങ്ങാന്‍ പറ്റില്ല..

ALSO READ: നര്‍ത്തകി സത്യഭാമയ്‌ക്കെതിരെ സ്ത്രീധന പീഡനക്കേസ്; കെട്ടുതാലി പൊട്ടിച്ച് മുഖത്തടിച്ചെന്ന് മരുമകള്‍

ഈ പോസ്റ്റ് ആരെങ്കിലും ഇവരെ ഒന്ന് കാണിക്കണേ, ഒന്ന് വായിച്ചും കൊടുക്കണം..
ഒരു യുട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണു സത്യഭാമയുടെ വിവാദ പരാമര്‍ശം. പുരുഷന്മാര്‍ മോഹിനിയാട്ടം കളിക്കുന്നത് അരോചകമാണെന്നും ആര്‍എല്‍വി രാമകൃഷ്ണനു കാക്കയുടെ നിറമാണെന്നുമായിരുന്നു സത്യഭാമയുടെ വാക്കുകള്‍. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News