കന്നഡ നടി ശോഭിത ശിവണ്ണയെ മരിച്ച നിലയിൽ കണ്ടെത്തി. ഹൈദരാബാദിലെ സ്വവസതിയിലാണ് 30 വയസുള്ള നടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഹൈദരാബാദ് പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
കർണാടകയിലെ ഹസൻ ജില്ലയിൽ സകലേഷ്പുർ സ്വദേശിനിയായ ശോഭിത കഴിഞ്ഞ വർഷം വിവാഹ ശേഷം ഹൈദരാബാദിലേക്ക് താമസം മാറുകയായിരുന്നു.
പ്രാഥമിക അന്വേഷണത്തിൽ വീട്ടിൽ നിന്നും ആത്മഹത്യാകുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
ടെലിവിഷൻ സീരിയലുകളിലൂടെയാണ് ശോഭിത അഭിനയ ജീവിതം തുടങ്ങുന്നത്. ഗളിപാത, മംഗള ഗൗരി, കോഗിലെ, കൃഷ്ണ രുക്മിണി, ദീപാവു നിന്നാടേ ഗാലിയു നിന്നാടേ, അമ്മാവരു അടക്കം നിരവധി ജനപ്രിയ സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. എറഡോണ്ട്ല മൂർ, എടിഎം, ഒന്നന്തു കതെ ഹെല്ല, ജാക്ക്പോർട്ട് തുടങ്ങിയ കന്നഡ സിനിമകളിലും ശ്രദ്ധേയയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here