‘ഭാര്യ ജോലിക്ക് പോകുമ്പോൾ ഭർത്താവ് കുഞ്ഞിനെയും വീട്ടുകാര്യങ്ങളും നോക്കുന്ന രീതിയിലേക്ക് നാട് വളരണം, അർജുന് അതാണ് ഇഷ്ടം’

സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരമാണ് സൗഭാഗ്യ വെങ്കിടേഷ്. താരകുടുംബം ആയതുകൊണ്ട് തന്നെ സൗഭാഗ്യയുടെ അമ്മ താര കല്യാണിന്റെയും ഭർത്താവ് അർജുന്റെയും മകളുടെയും എല്ലാ വിശേഷങ്ങളും വളരെ വൈറലാകാറുണ്ട്.

ALSO READ: സയനൈഡിനെക്കാള്‍ മാരകം, ഇത് പ്രകൃതിയുടെ പ്രതിരോധം; ഭക്ഷണമേശയിലെത്തുന്ന കുഞ്ഞന്‍ മത്സ്യം ആള് പുലിയാണ്

ഇപ്പോഴിതാ, ഒരു അഭിമുഖത്തിൽ ജോലിക്ക് പോകുന്ന കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് സൗഭാഗ്യ. പരമ്പരാഗത രീതിയിൽ നിന്ന് ഭാര്യയും ഭർത്താവും ജോലിക്ക് പോകുന്നുവെന്ന പുരോഗമനത്തിലേക്കു മാത്രമേ നമ്മുടെ നാട് എത്തിയിട്ടുള്ളുവെന്നും, മറിച്ച് ഭാര്യ ജോലിക്ക് പോകുമ്പോൾ ഭർത്താവ് കുഞ്ഞിനെയും വീട്ടു കാര്യങ്ങളും നോക്കുന്ന രീതിയിലേക്കും വളരണമെന്നും സൗഭാഗ്യ പറയുന്നു.

ഇരുവരുടെയും കുട്ടിക്കാല പ്രണയത്തെക്കുറിച്ചും സൗഭാഗ്യ. ഡാൻസ് ക്ലാസിൽ വന്ന് പൂവും കൊണ്ട് നിൽക്കുമെന്നും അമ്മ താര കല്യാൺ അത് പിച്ചിപ്പറിച്ച് കളയുമെന്നും സൗഭാഗ്യ പറയുന്നു. കൂടാതെ അർജുനെ വീട്ടിലിരുത്തി തനിക്ക് ജോലിക്ക് പോകാനാണ് താത്പര്യമെന്നും സൗഭാഗ്യ പറയുന്നുണ്ട്. അർജുനും അതാണ് ഇഷ്ടം.

സൗഭാഗ്യക്കും അർജുനും വളർത്ത് മൃഗങ്ങളോടും വണ്ടികളോടും പ്രത്യേക സ്നേഹമാണ്. ഇരുവരും ഒന്നിക്കാനുള്ള ഒരു കാരണവും ഇതാണ് എന്നും ആരാധകർ പറയുന്നുണ്ട്.അർജുനും അത് ഇഷ്ടമാണെന്ന് നടൻ തുറന്നു പറയുന്നുണ്ട്.

അതേസമയം മുത്തശ്ശി സുബ്ബലക്ഷ്മിയുടെ മരണത്തിന് ശേഷം മുത്തശ്ശിയുടെ വീട് വൃത്തിയാക്കുന്നതും അലമാരയിലെ വസ്തുക്കൾ കാണിക്കുന്ന വ്ളോഗുകളെല്ലാം വൈറലായിരുന്നു.

ALSO READ: വിദേശ ഫണ്ടിംഗ് കേസ്; എഴുത്തുകാരനും മനുഷ്യാവകാശ പ്രവർത്തകനുമായ ഹർഷ് മന്ദറിൻ്റെ വീട്ടിലും ഓഫീസിലും സിബിഐ റൈഡ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News