സ്ത്രീകളെക്കുറിച്ച് സംസാരിക്കുമ്പോള്‍ നിങ്ങള്‍ സൂക്ഷിക്കണം..സ്ത്രീലമ്പടാ, ചെരുപ്പുകള്‍ ആവശ്യമുണ്ടെങ്കില്‍ അറിയിക്കൂ..എന്റെ കയ്യിലുണ്ട്; തമിഴ് നടന്‍ വിശാലിനെ പരിഹസിച്ച് നടി ശ്രീ റെഡ്ഡി

കേരളത്തില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളും വിവാദങ്ങളും നടക്കുന്ന പശ്ചാത്തലത്തില്‍ തമിഴ്‌നടനും നടികര്‍ സംഘം ജനറല്‍ സെക്രട്ടറിയുമായ വിശാല്‍ നടത്തിയ പ്രസ്്താവനയെ പരിഹസിച്ച് നടി ശ്രീ റെഡ്ഡി. എക്‌സില്‍ പങ്കുവെച്ച കുറിപ്പിലാണ് ശ്രീ റെഡ്ഡി വിശാലിനെ രൂക്ഷമായി പരിഹസിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കേരളത്തില്‍ വിവിധ സിനിമാ താരങ്ങള്‍ക്കെതിരെ ലൈംഗികാരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടിലും ഇത്തരമൊരു സംവിധാനം വേണമെന്നും നടികര്‍ സംഘം ഇതിനായി പ്രത്യേക സമിതി രൂപീകരിക്കുമെന്നും വിശാല്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് തമിഴ്‌സിനിമയിലെ സ്ത്രീകളോട് ആരെങ്കിലും മോശമായി പെരുമാറിയാല്‍ ഉടന്‍ ചെരുപ്പൂരി അടിക്കണമെന്നും വിശാല്‍ അന്ന് പറഞ്ഞു.

ALSO READ: ഹേമ കമ്മിറ്റി റിപ്പോർട്ടിന് ശേഷം ധൈര്യം ലഭിച്ചു, സിനിമയിൽ വിവേചനം നേരിട്ടിട്ടുണ്ട്, സത്യാവസ്ഥ പുറത്ത് വരണം: വിൻസി അലോഷ്യസ്

ഈ പ്രസ്താവനയെ പരിഹസിച്ചു കൊണ്ടാണ് നടി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. മുന്‍പ് വിശാലിനെതിരെ മീ ടു ആരോപണം ഉന്നയിച്ച നടിയാണ് ശ്രീ റെഡ്ഡി. എക്‌സില്‍ ശ്രീ റെഡ്ഡി പങ്കുവെച്ച കുറിപ്പ് ഇങ്ങനെയാണ്: സ്ത്രീ ലമ്പടനും വെളുത്ത മുടിയും വയസ്സനുമായ അമ്മാവാ, സ്ത്രീയെക്കുറിച്ച് നിങ്ങള്‍ മാധ്യമങ്ങള്‍ക്കു മുന്‍പില്‍ സംസാരിക്കുമ്പോള്‍ വളരെ ശ്രദ്ധിക്കണം. ഒരു സ്ത്രീയെക്കുറിച്ച് നിങ്ങളുപയോഗിക്കുന്ന വൃത്തികെട്ട ഭാഷയും അത് ഉപയോഗിക്കുന്ന രീതിയും നല്ലവരായ ആളുകളോട് നിങ്ങള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന രീതിയുമൊക്കെ എല്ലാവര്‍ക്കുമറിയാം. നിങ്ങള്‍ എക്കാലത്തെയും വഞ്ചകനാണ്. ലോകത്തിനു തന്നെ അറിയാം നിങ്ങള്‍ എത്ര വലിയ വഞ്ചകനാണെന്ന്. മാധ്യമങ്ങള്‍ക്കു മുന്‍പില്‍ കുറച്ച് ഉദാഹരണങ്ങള്‍ നിരത്തിയെന്ന് കരുതി നിങ്ങള്‍ മാന്യനാണെന്ന് കരുതരുത്.

ALSO READ: കോൺഗ്രസിൽ കാസ്റ്റിംഗ് കൗച്ച്; എഐസിസി അംഗം സിമി റോസ് ബെൽ ജോണിന്റെ തുറന്നു പറച്ചിലിൽ കുടുങ്ങി നേതൃത്വം

നിങ്ങള്‍ ഇതിനു മുന്‍പേ തെളിയിച്ചിട്ടുള്ളതാണ് നിങ്ങള്‍ക്ക് കുറച്ച് ഭ്രാന്തുള്ളതാണെന്ന്. എന്തുകൊണ്ടാണ് നിങ്ങളുടെ ജീവിതത്തിലുണ്ടായിരുന്ന സ്ത്രീകളെല്ലാം നിങ്ങളെ വിട്ട് പോയത്? നിങ്ങളുടെ വിവാഹ നിശ്ചയം എന്തുകൊണ്ടാണ് ഉപേക്ഷിക്കേണ്ടി വന്നത്? ഈ ചോദ്യങ്ങള്‍ക്കെല്ലാമുള്ള മറുപടികള്‍ നിങ്ങള്‍ അടുത്ത തവണ തരണം. ഏതെങ്കിലും സംഘടനയുടെ സ്ഥാനമാനങ്ങള്‍ ലഭിച്ചത് വലിയ കാര്യമല്ല. കുറച്ചെങ്കിലും മാന്യനാകൂ. നിങ്ങളുടെ കര്‍മങ്ങള്‍ക്കുള്ള ഫലം തീര്‍ച്ചയായും നിങ്ങള്‍ക്ക് ലഭിക്കും. എന്റെ കയ്യില്‍ ചെരുപ്പുകളുടെ വൈവിധ്യമാര്‍ന്ന ശേഖരമുണ്ട്. നിങ്ങള്‍ക്ക് വേണോ? എന്നെയറിയിക്കുക..- ശ്രീ റെഡ്ഡി തന്റെ കുറിപ്പ് അവസാനിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News