മരിച്ചിട്ടും മായാത്ത മലയാളത്തിന്റെ ‘ശ്രീ’വിദ്യാമ്മ, വിടപറഞ്ഞിട്ട് ഇന്നേക്ക് 17 വർഷം

‘ആലാപനം തേടും തായ്‌മനം’ എന്ന ഗാനത്തിലൂടെ അമ്മമനസിലെ വാത്സല്യവും പ്രതീക്ഷകളും ആകുലതകളും വെള്ളിത്തിരയിൽ പ്രതിഫലിപ്പിച്ച് മലയാളി മനസ്സ് കീഴടക്കിയ പ്രിയ നടി ശ്രീവിദ്യയുടെ ഓർമകൾക്ക് ഇന്ന് പതിനേഴ് വയസ്സ്. എക്കാലവും മലയാളി മനസുകളുടെ മനം കവർന്ന നടിയായിരുന്നു ശ്രീവിദ്യ. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലുമെല്ലാം സ്വന്തമായി വ്യക്തിമുദ്ര പതിപ്പിച്ച നടി ഇന്നും മായാത്ത ഓർമകളുമായി സിനിമാപ്രേമികളുടെ മനസിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.

Also read:വിജയ് ഇങ്ങനെ അഭിനയിക്കുന്നത് കാണുന്നത് ആദ്യം, സോഷ്യൽ മീഡിയയിൽ തരംഗമായി പാർത്ഥിപൻ, ബാലയ്യ സിനിമ ലിയോയ്ക്ക് വെല്ലുവിളിയാകുമോ?

ആര്‍ കൃഷ്‍ണമൂര്‍ത്തിയുടേയും സംഗീതജ്ഞയായ എം.എല്‍ വസന്തകുമാരിയുടേയും മകളായി മദ്രാസിലായിരുന്നു ശ്രീവിദ്യയുടെ ജനനം. വളരെ ചെറുപ്പത്തിൽ തന്നെ സിനിമയിൽ എത്തിയ താരമായിരുന്നു ശ്രീവിദ്യ. സംഗീതവും നൃത്തവുമെല്ലാം നടിയുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. സ്വപ്ന തുല്യമായിരുന്നു താരത്തിന്റെ അഭിനയ ജീവിതം.

‘തിരുവുള്‍ ചൊൽവർ’ എന്ന തമിഴ് സിനിമയിലൂടെയാണ് ശ്രീവിദ്യ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. അന്ന് താരത്തിന് പതിമൂന്ന് വയസ്സ് മാത്രമായിരുന്നു ഉണ്ടായിരുന്നുന്നത്. മലയാള സിനിമയിൽ ആദ്യമായി ശ്രീവിദ്യ 1969-ല്‍ എന്‍. ശങ്കരന്‍ നായര്‍ സംവിധാനം ചെയ്ത ‘ചട്ടമ്പിക്കവല’ എന്ന സിനിമയിൽ സത്യന്റെ നായികയായാണ് അഭിനയം ആരംഭിക്കുന്നത്. പിന്നീടങ്ങോട്ട് താരത്തിന് സിനിമ ജീവിതത്തിൽ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം ഹിറ്റുകളുടെ പെരുമഴയായിരുന്നു. മലയാളത്തിൽ ഹിറ്റുകളായി കുമാരസംഭവം, ചെണ്ട, അരക്കള്ളൻ മുക്കാൽക്കള്ളൻ, അയലത്തെ സുന്ദരി, രാജഹംസം അനിയത്തി പ്രാവ്, എന്റെ സൂര്യപുത്രി തുടങ്ങി നിരവധി ചിത്രങ്ങൾ.

Also read:‘രാമക്ഷേത്രത്തിന് വിദേശ രാജ്യങ്ങളിൽ നിന്ന് പണം വാങ്ങാം, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പാടില്ല’; കേന്ദ്രത്തിൻ്റെ ഇരട്ടത്താപ്പിനെതിരെ തോമസ് ഐസക്

മലയാള സിനിമയിൽ ശ്രീവിദ്യയും മധുവും എക്കാലത്തെയും പ്രിയ ജോഡികളായി മാറി. ഇരുവരും ഒരുമിച്ച് അറുപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. മുത്തുച്ചിപ്പികൾ, ജനകീയ കോടതി, ദണ്ഡഗോപുരം, ഒരു യുഗസന്ധ്യ അങ്ങനെ നീളും ഇരുവരും ഒന്നിച്ചഭിനയിച്ച ഹിറ്റുചിത്രങ്ങൾ. ആദ്യമായി 1979ൽ തന്റെ അഭിനയമികവിന് സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം ശ്രീവിദ്യയെ തേടിയെത്തുന്നത്. ‘ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച’, ‘ജീവിതം ഒരു ഗാനം’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ മികച്ച നടിക്കുള്ള പുരസ്കാരമായിരുന്നു താരത്തിനെ അന്ന് തേടിയെത്തിയത്. 1983-ൽ രചന, 1992ൽ ദൈവത്തിന്റെ വികൃതികൾ എന്നീ ചിത്രങ്ങളിലൂടെയും ശ്രീവിദ്യയിലേക്ക് അവാർഡുകൾ എത്തി. മലയാളത്തിൽ മുൻനിര നായികയായി മാറിയപ്പോഴും തമിഴിലും ശ്രീവദ്യ തന്റെ സാന്നിധ്യം അറിയിക്കാൻ മറന്നില്ല. രജനീകാന്തും കമലഹാസനും ഒരുമിച്ചെത്തിയ അപൂർവ്വരാഗങ്ങളിൽ നായികയായി ശ്രീവിദ്യ തിളങ്ങി. 40 വർഷത്തോളം നീണ്ട അഭിനയ ജീവിതത്തിൽ എണ്ണൂറോളം സിനിമകളിൽ ശ്രീവിദ്യ അഭിനയിച്ചിട്ടുണ്ട്.

അവസാന നാളുകളിൽ മിനി സ്ക്രീനിലും ശ്രീവിദ്യ സജീവമായിരുന്നു. മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ ടെലിവിഷൻ അവാർഡും നടിയെ തേടിയെത്തിയിട്ടുണ്ട്. അഭ്രപാളികളിൽ തിളങ്ങിയെങ്കിലും സ്വകാര്യ ജീവിതത്തിൽ ആ തിളക്കം ഉണ്ടായിരുന്നില്ല. പ്രണയത്തിലും വിവാഹത്തിലും പരാജയം രുചിക്കേണ്ടിവന്നു ശ്രീവിദ്യയ്ക്ക്.

Also read:‘സാന്ത്വനം’ സീരിയല്‍ സംവിധായകന്‍ ആദിത്യന്‍ നിര്യാതനായി

അർബുദം ബാധിച്ചാണ് താരം അവസാന നാളുകൾ ചിലവഴിച്ചത്. ഡോക്ടർമാരുടെ ശ്രമങ്ങളെല്ലാം വിഫലമാക്കി 2006 ഒക്ടോബർ 19ന് മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രി ഓർമ്മയായി. മലയാള മനസുകളിൽ കൂടുകൂട്ടിയ മലയാള സിനിമയുടെ മുഖശ്രീയായ ശ്രീവിദ്യ എന്നും മലയാളി മനസുകളിൽ മായാതെ നിലനിൽക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News