പണ്ട് സാരി ഉടുക്കുമ്പോള്‍ അല്‍പം വയറു കണ്ടാല്‍ അതൊരു വിഷയമായിരുന്നില്ല, ഇപ്പോൾ ഒരുപാട് മറകളാണ് നമുക്ക്

സ്ത്രീ സൗന്ദര്യത്തെക്കുറിച്ചുള്ള മനുഷ്യരുടെ കാഴ്ചപ്പാടുകൾ മാറുന്നതിനെക്കുറിച്ചു സംസാരിക്കുകയാണ് നടി ശ്രുതി ജയൻ. പണ്ട് സാരി ഉടുക്കുമ്പോള്‍ അല്‍പം വയറു കണ്ടാല്‍ അതൊരു വിഷയമായിരുന്നില്ലെന്ന് ശ്രുതി പറയുന്നു. അന്നും ഇതേപോലെയുള്ള നോട്ടങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അതൊന്നും വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നില്ലെന്നും, സ്ത്രീയുടെ സൗന്ദര്യം ആയിരിക്കണം ആസ്വദിക്കേണ്ടത് എന്ന പക്ഷക്കാരിയാണ് താനെന്നും പ്രമുഖ മാധ്യത്തിന് നൽകിയ അഭിമുഖത്തിൽ ശ്രുതി പറഞ്ഞു.

ALSO READ: കണ്ണൂര്‍ പയ്യന്നൂരില്‍ മത്സ്യബന്ധന തോണി മറിഞ്ഞ് ഒരാള്‍ മരിച്ചു

ശ്രുതി പറഞ്ഞത്

പണ്ടൊക്കെ എല്ലാവരും ഒരുമിച്ച് ബ്ലൗസും മുണ്ടും ഉടുത്ത് കുളത്തില്‍ അല്ലെങ്കില്‍ തോട്ടിലൊക്കെ പോയി കുളിക്കുകയും ഒരുമിച്ച് നടക്കുകയും ചെയ്തിരുന്ന ഒരു നാടാണ് ഇത്. അവിടെനിന്നാണ് ഈ മൂടികെട്ടിയ സംസ്‌കാരം നമ്മുടെ നാട്ടിലേക്ക് വന്നതെന്നും ശ്രുതി അഭിപ്രായപ്പെടുന്നു. ഒരുപാട് മറകളാണ് നമുക്കിപ്പോള്‍ ഉള്ളത്. പണ്ട് സാരി ഉടുക്കുമ്പോള്‍ അല്‍പം വയറു കണ്ടാല്‍ അതൊരു വിഷയമായിരുന്നില്ല. അന്നും ഇതേപോലെയുള്ള നോട്ടങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അതൊന്നും വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നില്ല.

ALSO READ: വൈക്കം താലൂക്ക് ആശുപത്രിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി; അത്യാഹിത വിഭാഗത്തിലുണ്ടായിരുന്ന രോഗികള്‍ ഓടി രക്ഷപ്പെട്ടു

എന്നാല്‍ ഇടയ്ക്ക് മൂടിക്കെട്ടിയ ഒരു സമൂഹമുണ്ടായപ്പോള്‍ അതിലൂടെ സ്വാഭാവികമായും നോട്ടം മാറി. എല്ലാവരും കോണ്‍ഷ്യസ് ആവുന്ന ഒരു അവസ്ഥ എത്തി. സ്ത്രീയുടെ സൗന്ദര്യം ആയിരിക്കണം ആസ്വദിക്കേണ്ടത് എന്ന പക്ഷക്കാരിയാണ് ഞാന്‍. അല്ലാതെ അതിനുള്ളിലെ വള്‍ഗാരിറ്റി അല്ല ശ്രദ്ധിക്കേണ്ടത് . കുറച്ചു വര്‍ഷങ്ങള്‍ക്കകം തന്നെ ഈ ചിന്ത എല്ലാവരിലേക്കും എത്തും. ഇപ്പോള്‍ നോട്ടങ്ങളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.

ALSO READ: ‘മദ്യമല്ല വേണ്ടത് മരുന്നും മെഡിക്കൽ കോളേജും’, ഗുജറാത്ത് പോലെ തന്നെയാണ് ലക്ഷദ്വീപും: വേണ്ടതെന്തെന്ന് വ്യക്തമാക്കി ഐഷ സുൽത്താന

സ്ത്രീ സൗന്ദര്യം എന്നു പറയുന്നത് ആസ്വാദകര്‍ക്ക് കാണാനുള്ളത് തന്നെയാണ്. സ്ത്രീ സൗന്ദര്യത്തെ കുറിച്ച് ഒരുപാട് പുസ്തകങ്ങളും ഭാരതത്തില്‍ ഉണ്ടല്ലോ. സൗന്ദര്യം എന്ന് പറയുന്നത് പുരുഷന്മാര്‍ക്ക് മാത്രം കാണാനുള്ളതോ ആസ്വദിക്കാനുള്ളതോ അല്ല. അത് എല്ലാവര്‍ക്കും ആസ്വദിക്കാനുള്ളതാണ്. ഞാന്‍ സണ്ണി ലിയോണിയുടെ ഒരു ആരാധികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here