‘ശുദ്ധമായ സ്നേഹം’; വിടവാങ്ങിയത് നാല് തലമുറകളുടെ കലാകാരി

മുത്തശ്ശി വേഷങ്ങളിലൂടെ സിനിമ ആസ്വാദകരുടെ മനസിൽ ഇടം നേടിയ കലാകാരിയായിരുന്നു അന്തരിച്ച ആർ സുബ്ബലക്ഷ്മി.താരങ്ങളടക്കം നിരവധിയാളുകളുകളാണ് സുബ്ബലക്ഷ്മിക്ക് അനുശോചനം അറിയിച്ചത്. ഇപ്പോഴിതാ സുബ്ബലക്ഷ്മിയുടെ ചെറുമകളും താരകല്യണിന്റെ മകളുമായ സൗഭാഗ്യ തന്റെ മുത്തശ്ശിയുടെ വിയോഗത്തിൽ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. ‘എന്റെ ശക്തിയുടെയും സ്നേഹത്തിന്റെയും 30 വർഷം. എന്റെ അമ്മമ്മ, എന്റെ സുബ്ബു, എന്റെ കുഞ്ഞ്.പ്രാർത്ഥനകൾക്ക് നന്ദി’ എന്നാണ് സൗഭാഗ്യ പങ്കുവെച്ചത്. വയ്യാതെ കിടക്കയിൽ തിരിഞ്ഞു കിടക്കുന്ന മുത്തശ്ശിയെ സൗഭാഗ്യ ചേർത്തുപിടിച്ചിരിക്കുന്ന ചിത്രമാണ് ഇതിനൊപ്പം പങ്കുവെച്ചിരിക്കുന്നത്.

ALSO READ: കേരളത്തെ മാലിന്യമുക്തമാക്കാൻ ഏറ്റവും വലിയ പങ്ക് വഹിച്ചത് സ്ത്രീകളാണെന്നതിന്റെ ഉദാഹരണമാണ് ഹരിതകർമ സേന; പി സതീദേവി

അതേസമയം സുബ്ബലക്ഷ്മിയുടെ സിനിമാ ക്ലിപ്പുകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഇക്കൂട്ടത്തിലും സൗഭാഗ്യ കഴിഞ്ഞ ഡിസംബറിൽ പങ്കുവച്ചൊരു പോസ്റ്റും വൈറൽ ആകുന്നുണ്ട്.

മകൾ താരാ കല്യാണിനും സൗഭാഗ്യക്കും സൗഭാഗ്യക്കും സൗഭാഗ്യയുടെ മകൾക്കും നിൽക്കുന്നൊരു വീഡിയോ ആണിത്. 2022 ഡിസംബർ രണ്ടിന് ആയിരുന്നു ഈ വീഡിയോ സൗഭാ​ഗ്യ പങ്കുവച്ചിരിക്കുന്നത്. ‘ശുദ്ധമായ സ്നേഹം’, എന്നാണ് വീഡിയോയ്ക്ക് ഒപ്പം കുറിച്ചിരുന്നത്. പേരക്കുട്ടിയെ കൊഞ്ചിക്കുന്ന സുബ്ബലക്ഷ്മിയെ വീഡിയോയിൽ കാണാം.നാല് തലമുറകളുടെ പകർപ്പ് കൂടിയാണിത്.2023 ഡിസംബർ ആകുമ്പോൾ മുത്തശ്ശി ഒപ്പമില്ല എന്നതാണ് കണ്ണീർ പടർത്തുന്നത് .

ALSO READ: ‘വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കണ്ടുമുട്ടല്‍, അതും അപ്രതീക്ഷിതമായി’; സന്തോഷം പങ്കുവെച്ച് വരദ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News