ഗേള്‍സ് ലിഫ്റ്റ് വേണോ? സുന്ദരിയായ എന്റെ ചേച്ചിയെ കണ്ട് രജനി സാർ ചോദിച്ചു, അദ്ദേഹത്തിന് ഇപ്പോഴും അത് ഓർമ്മയുണ്ടാകും

സൂപ്പർസ്റ്റാർ രജനികാന്തിനെ കുറിച്ച് നടി സുഹാസിനി പങ്കുവെച്ച ഒരു അനുഭവമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ചെറുപ്പത്തിൽ താനും ചേച്ചിയും നടന്നു പോകുമ്പോൾ രജനി സാർ കാർ നിർത്തി ലിഫ്റ്റ് വേണോ ഗേൾസ് എന്ന് ചോദിച്ചെന്നാണ് സുഹാസിനി പറഞ്ഞത്. തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു രസകരമായ ആ അനുബഹാവം സുഹാസിനി പങ്കുവെച്ചത്.

ALSO READ: സ്ത്രീകളെ ഭയന്ന് 15 അടി ഉയരത്തിലുള്ള വേലി കെട്ടി 56 വർഷമായി വീടിന് പുറത്തിറങ്ങാതെ 71-കാരന്‍

സുഹാസിനി പറഞ്ഞത്

‘ചെറുപ്പത്തില്‍ എന്റെ ചേച്ചിയെ കാണാന്‍ നല്ല ഭംഗിയായിരുന്നു. ഞങ്ങള്‍ രണ്ട് പേരും ഒരു ദിവസം നടക്കുകയായിരുന്നു. ചേച്ചി അപ്പോള് മെഡിസിന് പഠിക്കുകയായിരുന്നു. ഞാന്‍ അപ്പോള്‍ സ്‌കൂളില്‍ പഠിക്കുകയാണ്. ഒമ്പതിലോ പത്തിലോ ആണ്.

ALSO READ: മലയാള സിനിമയെ ലോകത്തിൻ്റെ നെറുകയിൽ എത്തിക്കാൻ ആടുജീവിതം വരുന്നു: വൈറലായി ചിത്രം

ഒരു ഫിയറ്റ് കാര്‍ അരികില്‍ വന്ന് നിന്നു. ഗേള്‍സ് ലിഫ്റ്റ് വേണോ എന്ന് ഒരു ശബ്ദം കേട്ടു. നോക്കിയപ്പോള്‍ രജിനി സാര്‍. ചേച്ചിയുടെ സൗന്ദര്യം കണ്ടിട്ട് ലിഫ്റ്റ് ചോദിച്ചു. കമല്‍ ഹാസന്റെ ചേട്ടന്റെ മോളാണ് എന്ന് പറഞ്ഞ് ഞങ്ങള്‍ അവിടെ നിന്നും ഓടി. അദ്ദേഹത്തിന് ഇപ്പോഴും അതൊക്കെ ഓര്‍മ ഉണ്ടാകുമെന്നാണ് വിചാരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News