സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ച വിയോഗമായിരുന്നു തെലുങ്ക് സംവിധായകനും മുൻ ബാലതാരവുമായ സൂര്യകിരണിന്റേത്. നടി സുജിത ധനുഷ് സഹോദരന്റെ വേർപാടിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. സൂര്യകിരൺ സഹോദരൻ മാത്രമല്ല, ജീവിതത്തിൽ അച്ഛനും നായകനുമായിരുന്നു. സുജിത പറഞ്ഞു.
ചേട്ടന് ആത്മാവിന് നിത്യശാന്തി നേരുന്നു. സഹോദരൻ മാത്രമല്ല, അച്ഛനും നായകനുമായിരുന്നു. ചേട്ടന്റെ കഴിവിലും വാക്കുകളിലും അഭിമാനിക്കുന്നു. പല നിലകളിൽ അദ്ദേഹത്തിന്റെ സാന്നിധ്യം എത്തിയെന്നും പുനർജന്മം സത്യമാണെങ്കിൽ ചേട്ടന്റെ എല്ലാ സ്വപ്നങ്ങളും നേട്ടങ്ങളും വീണ്ടും നടക്കട്ടെ എന്ന് സുജിത ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. സൂര്യ കിരണിനൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് ഈ കുറിപ്പും പങ്കുവെച്ചത്.
ALSO READ: അമിതാഭ് ബച്ചൻ ആശുപത്രിയിൽ; ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായെന്ന് റിപ്പോർട്ട്: ആശങ്കയിൽ ആരാധകർ
മാർച്ച് 11നാണ് മഞ്ഞപ്പിത്തം ബാധിച്ച് സൂര്യ കിരൺ മരിക്കുന്നത്. മലയാളികൾക്കിടയിൽ സൂര്യകിരൺ ശ്രദ്ധനേടുന്നത് മൈഡിയർ കുട്ടിച്ചാത്തനിൽ ബാലതാരമായാണ്. വിവിധ ഭാഷകളിൽ 200ൽ അധികം ചിത്രങ്ങളിലാണ് അദ്ദേഹം ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. 2003ൽ സത്യം എന്ന ചിത്രം സംവിധാനം ചെയ്ത് സംവിധായകനായും അരങ്ങേറ്റം കുറിച്ചു. ചാപ്റ്റർ 6, ധന 51, ബ്രഹ്മാസ്ത്രം, രാജു ഭായി തുടങ്ങിയ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. സുജിതയും ബാലതാരമായാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. സമ്മർ ഇൻ ബത്‌ലഹേം, ഇങ്ങനെ ഒരു നിലാപ്പക്ഷി, അച്ഛനെയാണെനിക്കിഷ്ടം തുടങ്ങി നിരവധി സിനിമകളിൽ സുജിത അഭിനയിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here