‘എന്റെ പ്രിയപ്പെട്ട അഭി, എനിക്ക് കിട്ടിയ ഏറ്റവും വിലപ്പെട്ട സമ്മാനമാണ് നീ’; ആശംസകളുമായി നടി സുമലത

മകന്‍ അഭിഷേക് അംബരീഷിന് പിറന്നാള്‍ ആശംസകളുമായി നടിയും മാണ്ഡ്യ എംപിയുമായ സുമലത. മകന്‍ കുഞ്ഞായിരുന്നപ്പോഴുള്ള ഒരു ഫോട്ടോയും ഇപ്പോഴത്തെ ഫോട്ടോയും ചേര്‍ത്ത് വച്ചാണ് സുമലതയുടെ ബർത്ഡേയ് ആശംസ.

ALSO READ:ഗതാഗതത്തിരക്ക് നിയന്ത്രിച്ച് യാത്ര സുഗമമാക്കും, വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിൽ; മന്ത്രി പി രാജീവ്

‘‘എന്റെ പ്രിയപ്പെട്ട അഭി, ജീവിതം എനിക്ക് തന്ന ഏറ്റവും വിലപ്പെട്ട സമ്മാനമാണ് നീ. നിന്റെ ജീവിതത്തിലെ ഓരോ നിമിഷവും ഘട്ടവും ഞാന്‍ വിലമതിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നു. നിന്റെ ജന്മദിനത്തില്‍, നിനക്ക് ഒരിക്കലും അവസാനിക്കാത്ത സന്തോഷം ഞാന്‍ നേരുന്നു. നീ എന്നും അന്വേഷിക്കേണ്ടതും നേടേണ്ടതും അതാണ്, എപ്പോഴും സന്തോഷം.’’ എന്നും സുമലത കുറിച്ചു.

ALSO READ:വിവാഹത്തിനിടയില്‍ ഇറാഖിലുണ്ടായ തീപിടിത്തം; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

സുമലതയുടെയും അച്ഛനായ അംബരീഷിൻറെ വഴിയേ അഭിഷേകും സിനിമയിൽ സാന്നിധ്യമറിയിച്ചു. അമർ’ എന്ന ചിത്രത്തിലൂടെ അഭിഷേക് സിനിമയിൽ അഭിനയിച്ചു. ഈ വർഷം ജൂണിലായിരുന്നു അഭിഷേകിന്റെ വിവാഹം. അഭിഷേകിന്റെ വധു അവിവ അറിയപ്പെടുന്ന മോഡലും ഫാഷൻ ഡിസൈനറുമാണ്.അടുത്തിടെ അംബരീഷിന്റെ പിറന്നാൾ ആഘോഷത്തിൽ നിന്നുള്ള വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News