‘ആവേശം സിനിമയിലെ കുട്ടേട്ടന്‍ ആയിരുന്നു ഹോസ്റ്റലിലെ ഞാന്‍’; കോളേജ് ഓര്‍മ്മകളുമായി സുരഭി

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് സുരഭി. വേറിട്ട കഥാപാത്രങ്ങള്‍ കൊണ്ട് പ്രേക്ഷക പ്രീതി നേടിയെടുത്ത സുരഭി കൈരളിക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ കോളേജ് ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ്.

ALSO READ:ഓട്ടോറിക്ഷ ഡ്രൈവറോട് അമ്പത് രൂപ ചോദിച്ചെത്തി, പട്ടാപ്പകല്‍ ഫോണും പണവും കവര്‍ന്നു; യുവാക്കള്‍ പിടിയില്‍

‘കോളേജില്‍ ഫസ്റ്റ് ഇയര്‍ പിള്ളേര്‍ വരുമ്പോള്‍ ആദ്യത്തെ രണ്ട് മൂന്ന് ദിവസം അങ്ങോട്ട് ചെല്ലാറില്ല. ബാക്കിയുള്ളവരെല്ലാം അപ്പോഴേക്കും ജൂനിയേഴ്‌സുമായി സെറ്റ് ആയിരിക്കും. ‘നീയൊക്കെ ഇങ്ങനെ നിന്നോ, സുരഭി വരട്ടെ’ ഇങ്ങനെ പറഞ്ഞ് ജൂനിയര്‍ പിള്ളേരെ ചിലര്‍ വിരട്ടുമായിരുന്നു. ഞാന്‍ ഹോസ്റ്റലില്‍ ഇറങ്ങി നടക്കുമ്പോള്‍ ജൂനിയേഴ്‌സ് പേടിച്ച് മാറിനില്‍ക്കുമായിരുന്നു. ഡിഗ്രി സെക്കന്‍ഡ് ഇയര്‍ പഠിക്കുമ്പോഴായിരുന്നു ഈ സംഭവവികാസങ്ങള്‍. ഞങ്ങള്‍ ഞങ്ങളുടെ സീനിയേഴ്‌സുമായി നല്ല കമ്പനിയായിരുന്നു. ഇപ്പോള്‍ ജൂനിയേഴ്‌സായി പഠിച്ച കുട്ടികളോട് ഉള്‍പ്പെടെ നല്ല കൂട്ടാണ്’- സുരഭി പറഞ്ഞു.

ALSO READ:എല്ലാ ദിവസവും വന്‍തിരക്ക്; റീ റിലീസിനെത്തിയ ചിത്രം ആയിരം ദിവസം തികച്ചു, പ്രദര്‍ശനം തുടരുന്നു

കോളേജില്‍ പഠിക്കുമ്പോള്‍ വേറെയും തമാശകള്‍ ഉണ്ടായിട്ടുണ്ട്. ‘ബഡ്‌സ് ഡേ എന്നൊരു ഡേ ഞാന്‍ ഉണ്ടാക്കി. വി സിയുടെ കാര്‍ തടഞ്ഞ് നിര്‍ത്തി സാര്‍ ഇന്ന് ബഡ്‌സ് ഡേ ആണ്, ചെവിയില്‍ ബഡ്‌സ് ഇടണം എന്ന് പറഞ്ഞിട്ടുണ്ട്. തിയേറ്റര്‍ ഡേ, ടീച്ചേഴ്‌സ് ഡേ, മദേഴ്‌സ് ഡേ അതുപോലെ… വി സിയെ വരെ ഞാന്‍ പറ്റിച്ചിട്ടുണ്ട്. ഞാന്‍ കോളേജ് വൈസ് ചെയര്‍പേഴ്‌സണും ആയിരുന്നു’. കോളേജിലെ പേരുകേട്ട ചട്ടമ്പി, റാങ്ക് ഹോള്‍ഡര്‍, ജൂനിയേഴ്‌സിന്റെ പേടി സ്വപ്നം, കോളേജിലെ വൈസ് ചെയര്‍പേഴ്‌സണ്‍ തുടങ്ങി നിരവധി റോളുകള്‍ സുരഭിയ്ക്ക് കോളേജിലുമുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News