‘സത്യഭാമയുടെ വിവരക്കേടിന്റെ പിൻഗാമി സുവൈബതുൽ അസ്‌ലമിയ’, വിവാദങ്ങൾക്കിടെ വെളുക്കാനുള്ള ക്രീം വാങ്ങാമെന്ന് അധിക്ഷേപ ഫേസ്ബുക് പോസ്റ്റ്

നിറത്തെ മുൻനിർത്തി ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ച സത്യഭാമയുടെ വിവാദ പരാമർശം വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. ഇപ്പോഴിതാ സമാന നിലപാട് തന്നെ സ്വീകരിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് നടി സുവൈബതുൽ അസ്‌ലമിയയും. ഫേസ്ബുക്കിലൂടെയാണ് നിറത്തിന്റെ പേരിലുള്ള അധിക്ഷേപങ്ങൾ അനുകൂലിക്കുന്ന തരത്തിലുള്ള നിലപാട് സുവൈബതുൽ അസ്‌ലമിയ സ്വീകരിച്ചത്.

ALSO READ: സുപ്രീം കോടതിയിലെ ഹർജി പിൻവലിച്ച് അരവിന്ദ് കെജ്‌രിവാൾ; ആദ്യം കീഴ്കോടതിയെ സമീപിക്കും

സത്യഭാമമാരുടെ നിറത്തിന്റെ പേരിലുള്ള അധിക്ഷേപം കേൾക്കാതിരിക്കാൻ താൻ നിർദേശിക്കുന്ന ക്രീം തേക്കണമെന്നാണ് സുവൈബതുൽ അസ്‌ലമിയ ഫേസ്ബുക്കിൽ കുറിച്ചത്. ഇതോടൊപ്പം തന്നെ ഈ പ്രൊഡക്റ്റ് വാങ്ങാനുള്ള നമ്പറും ഇവർ പങ്കുവെച്ചിട്ടുണ്ട്. സത്യഭാമ പരസ്യമായി നടത്തിയ അധിക്ഷേപം തന്നെയാണ് മറ്റൊരു തരത്തിൽ സുവൈബതുൽ അസ്‌ലമിയയും ഇപ്പോൾ നടത്തിയിരിക്കുന്നത്.

ALSO READ: പുറത്തുള്ള കെജ്‌രിവാളിനേക്കാൾ ശക്തനാണ് അകത്തുള്ള കെജ്‌രിവാൾ: എം വി ഗോവിന്ദൻ മാസ്റ്റർ

വെളുപ്പാണ് ഏറ്റവും മികച്ചതെന്നും, വെളുപ്പിനാണ് സ്വീകാര്യതയെന്നും തെറ്റിദ്ധരിച്ചിരിക്കുന്ന ഇത്തരത്തിലുള്ള എല്ലാ സത്യഭാമമാരും സുവൈബതുൽ അസ്‌ലമിയമാരും സമൂഹത്തിന് ഭീഷണിയാണെന്നാണ് സമൂഹ മാധ്യമങ്ങൾ അടക്കം പ്രതികരിക്കുന്നത്. നിരവധിപേർ ഇവർക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News