ഭര്‍ത്താവിന് കീഴില്‍ ജീവിക്കുക എന്നത് തന്റെ തീരുമാനമാണെന്നും തന്റെ സന്തോഷവും സമാധാവും അതാണെന്നും തുറന്നുപറഞ്ഞ് നടി സ്വാസിക. സ്ത്രീകള്‍ എപ്പോഴും സ്വതന്ത്ര്യരായി ഇരിക്കണമെന്നും തുല്യതയില്‍ വിശ്വസിക്കണമെന്നും എന്നാല്‍ കുടുംബ ജീവിതത്തില്‍ തനിക്കിതൊന്നും വേണ്ടെന്നും താരം പറഞ്ഞു.
കൗമാരകാലത്താണ് താന്‍ ഇത്തരത്തിലൊരു തീരുമാനം എടുത്തതെന്നും എന്റെ മനസമാധാനം ഞാന്‍ കാണുന്നത് ഇങ്ങനെ ജീവിക്കുമ്പോഴാണെന്നും സ്വാസിക പറഞ്ഞു. അച്ഛനും അമ്മയും ഭര്‍ത്താവും പറയുന്നത് കേട്ട് തീരുമാനമെടുക്കാനും അവര്‍ വേണ്ടെന്ന് പറഞ്ഞാല്‍ സമ്മതിക്കാനും ഒരു കാര്യം അവരോട് ചോദിച്ച് ചെയ്യാനും എനിക്കിഷ്ടമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.
‘ഭര്‍ത്താവിന് കീഴില്‍ ജീവിക്കുന്നവരാണ് ഉത്തമ സ്ത്രീയെന്ന് ഞാനൊരിക്കലും പറയില്ല. സ്ത്രീകള്‍ എപ്പോഴും സ്വതന്ത്രരായിരിക്കണം. അവര്‍ തുല്യതയില്‍ വിശ്വസിക്കണം. പക്ഷേ ഈ പറഞ്ഞ തുല്യത, കുടുംബ ജീവിതത്തില്‍ എനിക്ക് വേണ്ട. എനിക്ക് ആ സ്വാതന്ത്ര്യം വേണ്ട. ഓരോരുത്തര്‍ക്കും അവരവരുടെ രീതിയില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്റെ മനസമാധാനം ഞാന്‍ കാണുന്നത് ഇങ്ങനെ ജീവിക്കുമ്പോഴാണ്.’
അച്ഛനും അമ്മയും ഭര്‍ത്താവും പറയുന്നത് കേട്ട് തീരുമാനമെടുക്കാനും അവര്‍ വേണ്ടെന്ന് പറഞ്ഞാല്‍ സമ്മതിക്കാനും ഒരു കാര്യം അവരോട് ചോദിച്ച് ചെയ്യാനും എനിക്കിഷ്ടമാണ്. അത് വലിയൊരു പ്രശ്നമായി എന്റെ ജീവിതത്തില്‍ ഇതുവരെ വന്നിട്ടില്ല. ഇനി വരാനും പോകുന്നില്ല. ഞാന്‍ ഇതില്‍ ഹാപ്പിയാണ്, സംതൃപ്തയാണ്. പക്ഷേ മൂന്നാമതൊരാള്‍ ഇതില്‍ സ്വാധീനിക്കപ്പെടേണ്ട കാര്യമില്ല.
സമൂഹം എങ്ങനെ മാറിയാലും താന്‍ ഇങ്ങനെ ജീവിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അത് ബോധപൂര്‍വം എടുത്ത തീരുമാനമാണെന്നും നടി കൂട്ടിച്ചേര്‍ത്തു. തന്റെ നിലപാടിനെ പലരും തെറ്റായാണ് എടുക്കുന്നത്. ‘സ്ത്രീകള്‍ മുന്നോട്ട് വരാന്‍ നില്‍ക്കുമ്പോള്‍ അവരെ പിറകോട്ട് തള്ളുന്നു എന്നൊക്കെയാണ് ആളുകള്‍ പറയുന്നത്. അതുകൊണ്ടാണ് ഞാന്‍ വ്യക്തത വരുത്തുന്നത്. നിങ്ങള്‍ ചെയ്യുന്നതാണ് ശരി. നിങ്ങള്‍ ജീവിക്കുന്ന ജീവിതമാണ് യഥാര്‍ഥത്തില്‍ സ്ത്രീകള്‍ ജീവിക്കേണ്ടത്. എന്നെ പോലെ ആരും ജീവിക്കരുത്.’- സ്വാസിക പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here