പ്രണയസാഫല്യം; നടി സ്വാസിക വിജയ് വിവാഹിതയായി

ചലച്ചിത്ര നടി സ്വാസിക വിജയ് വിവാഹിതയായി. നടനും മോഡലുമായ പ്രേം ജേക്കബ് ആണ് സ്വാസികയുടെ വരൻ. നിരവധി സിനിമ സീരിയൽ താരങ്ങൾ വിവാഹത്തിൽ പങ്കെടുത്തു.
ബീച്ച് ആയിരുന്നു വെഡിങ് ഡെസ്റ്റിനേഷൻ ആയി ഇവർ തിരഞ്ഞെടുത്തത്.

View this post on Instagram

A post shared by Swaswika (@swasikavj)

ALSO READ:‘ജോണി ജോണി യെസ് പപ്പ…’ ഹിന്ദുസ്ഥാനി സംഗീതത്തില്‍; വൈറലായി വീഡിയോ

അടുത്തിടെയായിരുന്നു വിവാഹം സംബന്ധിച്ച് സ്വാസിക വെളിപ്പെടുത്തിയത്. പ്രേം ജേക്കബിനെ പ്രപ്പോസ് ചെയ്‍തത് താൻ ആണെന്ന് സ്വാസിക വ്യക്തമാക്കുകയായിരുന്നു. സീരിയില്‍ സെറ്റിലാണ് ഇരുവരും കണ്ടുമുട്ടിയത്. ഇരുവരും ഒരു സീരിയലിൽ ഒന്നിച്ചഭിനയിച്ചിരുന്നു. ഒരിക്കല്‍ ഒരു റൊമാന്റിംഗ് രംഗത്തിന് ഇടയിലാണ് പ്രേം ജേക്കബിനോട് നമുക്ക് കല്യാണം കഴിച്ചാലോ എന്ന് ചോദിച്ചത് എന്ന് സാസ്വിക വ്യക്തമാക്കുന്നു.

പൂജ വിജയ് എന്നാണ് സ്വാസികയുടെ യഥാര്‍ത്ഥ പേര്. വൈഗ എന്ന തമിഴ് സിനിമയിലൂടെയാണ് സിനിമാരംഗത്തെത്തുന്നത്. 2010 ല്‍ റിലീസ് ചെയ്ത ഫിഡില്‍ ആണ് ആദ്യ മലയാള സിനിമ. ടെലിവിഷന്‍ സീരീയലുകളിലൂടെയാണ് സ്വാസിക ആദ്യകാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടത്.

പ്രഭുവിന്റെ മക്കള്‍, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, പൊറിഞ്ചു മറിയം ജോസ്, ചതുരം എന്നി സിനിമകളിലെ കഥാപാത്രങ്ങള്‍ ശ്രദ്ധേയമാണ്. വാസന്തി എന്ന ചിത്രത്തിലെ അഭിനയത്തിന് 2019-ലെ മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം നേടുകയും ചെയ്തു.

ALSO READ: അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുടെ ആത്മഹത്യ; അന്വേഷണം ക്രൈം ബ്രാഞ്ചിന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here