നടി സ്വാതി വിവാഹമോചനത്തിലേക്കോ? ഭർത്താവിന്റെ ഫോട്ടോകൾ നീക്കം ചെയ്തു

‘ആമേൻ’ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ പരിചിതയായ തെന്നിന്ത്യൻ നടി സ്വാതി റെഡ്ഡി വിവാഹ മോചിതയാകാൻ പോകുന്നുവെന്ന് റിപ്പോര്‍ട്ട്. ഇൻസ്റ്റാഗ്രാമില്‍ നിന്ന് ഭര്‍ത്താവ് വികാസ് വാസുവിന് ഒപ്പമുള്ള ഫോട്ടോകള്‍ സ്വാതി റെഡ്ഡി നീക്കം ചെയ്‌തതാണ് ഇത്തരമൊരു റിപ്പോര്‍ട്ടിന് കാരണം. എന്നാൽ സ്വാതി റെഡ്ഡി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Also Read: ‘മണിപ്പൂരിനെ രക്ഷിക്കൂ’… പ്രധാനമന്ത്രിയോട് കൈകൂപ്പി അപേക്ഷിച്ച് ഒളിമ്പിക് മെഡൽ ജേതാവ് മീരാഭായ് ചാനു

നേരത്തെയും ഇതുപോലെ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ നിന്നും നീക്കം ചെയ്തിരുന്നു. വിവാഹ മോചിതയായെന്നു വാർത്തയും വന്നിരുന്നു.ഇതിനെ തുടർന്ന് ഭര്‍ത്താവിനൊപ്പമുളള ഫോട്ടോകള്‍ ആര്‍ക്കീവാക്കിയതാണെന്ന് താരം പിന്നീട് വ്യക്തമാക്കുകയായിരുന്നു.

Also Read: പള്ളിമുറ്റത്തു നാട്ടുകാര്‍ക്കിടയില്‍ കുഞ്ഞുകുഞ്ഞിന്റെ കൂട്ടുകാരന്‍ എന്നത് മാത്രമായി എന്റെ വിശേഷണം…ഓര്‍മകള്‍ പങ്കുവെച്ച് മമ്മൂട്ടി

‘ആമേൻ’ ചിത്രത്തിൽ ഫഹദ് നായകനായി വേഷമിട്ട ഹിറ്റ് ചിത്രത്തില്‍ ‘ശോശന്ന’ എന്ന വേഷത്തിലൂടെയായിരുന്നു സ്വാതി മലയാളി പ്രേക്ഷകരുടെ ഇഷ്ട നടിയായത്. ‘സോളമന്റെ’ ജോഡിയായിരുന്നു ചിത്രത്തില്‍ ‘ശോശന്ന’. ലിജോ ജോസ് പെല്ലിശ്ശേരിയായിരുന്നു സംവിധാനം.നോര്‍ത്ത് 24 കാതം, ഡബിള്‍ ബാരൽ, തൃശൂര്‍രം, ആട് ഒരു ഭീകര ജീവിയാണ് തുടങ്ങിയ ചിത്രങ്ങളിലും സ്വാതി അഭിനയിച്ചിട്ടുണ്ട്. പിന്നണി ഗായികയായും സ്വാതി ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ‘പഞ്ചതന്ത്രം’ എന്ന ചിത്രമാണ് സ്വാതിയുടെ ഒടുവിൽ എത്തിയ ചിത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News