പ്രശസ്ത ബോളിവുഡ് – തെന്നിന്ത്യൻ നടി തപ്‌സി പന്നു വിവാഹിതയാകുന്നു. ബാഡ്മിന്റണ്‍ താരമായ മത്യാസ് ബോയ് ആണ് വരന്‍. 10 വര്‍ഷത്തെ പ്രണയത്തിന് ഒടുവിലാണ് വിവാഹക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.സിഖ്-ക്രിസ്ത്യന്‍ ആചാരപ്രകാരമായിരിക്കും വിവാഹം. രാജസ്ഥാനിലെ ഉദയ്പൂരിൽ വെച്ചാകും വിവാഹം നടക്കുക .
അടുത്തമാസം അവസാനമായിരിക്കും വിവാഹം. അതേസമയം തപ്‌സിയുടെയും മത്യാസിന്റെയും കുടുംബാംഗങ്ങള്‍ മാത്രമാകും വിവാഹത്തില്‍ പങ്കെടുക്കുക.താര സമ്പന്നമായിരിക്കില്ല വിവാഹം എന്നാണ് റിപ്പോർട്ട്. അടുത്തിടെ തന്റെ പ്രണയത്തെ സംബന്ധിച്ച് തപ്‌സി തുറന്നു പറഞ്ഞിരുന്നു. ആര്‍ക്ക് വേണ്ടിയും ആ ബന്ധം ഉപേക്ഷിക്കാന്‍ തയാറല്ലെന്നും തപ്‌സി പറഞ്ഞു.ബോളിവുഡിലെ ആദ്യ സിനിമ ചാഷ്മേ ബദ്ദൂർ ചെയ്യുന്ന വർഷത്തിലാണ് മത്യാസിനെ കണ്ടുമുട്ടിയതെന്ന് തപ്‌സി പറഞ്ഞിരുന്നു.
ALSO READ: കോന്നി ചിറ്റൂര്‍ക്കടവ് പാലത്തിനായി 12 കോടി അനുവദിച്ചു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here