മഹാദേവ് ബെറ്റിങ് ആപ്പ് കേസ്; ഇഡിക്ക് മുന്നിൽ ഹാജരായി തമന്ന, മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ…

thamannaah

മഹാദേവ് ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട കേസില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നിൽ ചോദ്യംചെയ്യലിനായി നടി തമന്ന ഹാജരായി. ഗുവാഹാത്തിയിലെ ഇഡി ഓഫീസിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നോടെയാണ് അമ്മക്കൊപ്പം തമന്ന എത്തിയത്. ചോദ്യംചെയ്യൽ മണിക്കൂറുകളോളം നീണ്ടു.

Also Read; കേരളത്തിന്റെ കാര്‍ഷികമേഖല വീണ്ടെടുക്കാന്‍ പ്രായോഗിക നിര്‍ദ്ദേശങ്ങളുമായി അന്താരാഷ്ട്ര സഹകരണസമ്മേളനം

മഹാദേവ് വാതുവെപ്പ് ആപ്ലിക്കേഷന്റെ അനുബന്ധ ആപ്പായ ഫെയര്‍പ്ലേ ആപ്പ് വഴി ഐപിഎല്‍ മത്സരങ്ങള്‍ കാണാന്‍ പ്രൊമോഷന്‍ നടത്തിയെന്നതാണ് നടി തമന്നക്കെതിരെ ഉയർന്ന ആരോപണം. ഐപിഎല്‍ മത്സരങ്ങള്‍ അനധികൃതമായി ഫെയര്‍പ്ലേ ബെറ്റിങ് ആപ്പിലൂടെ തത്സമയം സംപ്രേഷണം ചെയ്തതായി നേരത്തെ പരാതിയുണ്ടായിരുന്നു.

ആപ്പിന്റെ പരസ്യത്തിൽ അഭിനയിച്ചതിന്, ബോളിവുഡ് താരങ്ങളായ രൺബീർ കപുറും ശ്രദ്ധാ കപുറും ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് കഴിഞ്ഞ വർഷം ഇഡിയുടെ നിർദേശമുണ്ടായിരുന്നു. ഇതോടെ മഹാദേവ് വാതുവെപ്പ് ആപ്ലിക്കേഷൻ വാർത്തകളിൽ ഇടംപിടിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് നടൻ സാഹിൽ ഖാനേയും പൊലീസ് അറസ്റ്റുചെയ്തിരുന്നു. ഛത്തീസ്​ഗഢിൽവെച്ച് മുംബൈ പൊലീസിന്റെ സൈബർ സെൽ പ്രത്യേക അന്വേഷണസംഘമാണ് താരത്തെ അറസ്റ്റ് ചെയ്തത്.

Also Read; കൊല്ലത്ത് എംഡിഎംഎയുമായി യുവതിയടക്കം അഞ്ച് പേര്‍ പിടിയില്‍

ഛത്തീസ്​ഗഢ് ഭിലായ് സ്വദേശികളായ സൗരഭ് ചന്ദ്രകർ, രവി ഉപ്പൽ എന്നിവർ ചേർന്നാണ് ദുബായിൽനിന്ന് മഹാദേവ് ആപ്പ് പ്രവർത്തിപ്പിക്കുന്നത്. യുഎഇയിൽനിന്നാണ് ആപ്പിന്റെ പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് ഇഡി അന്വേഷണസംഘം നേരത്തേ തന്നെ കണ്ടെത്തിയിരുന്നു. പൊലീസ്, ഉദ്യോഗസ്ഥർ, രാഷ്ട്രീയക്കാർ എന്നിവരുമായി ചന്ദ്രകറിനും ഉപ്പലിനും ബന്ധമുണ്ടെന്നും ആപ്പ് അന്വേഷണ ഏജൻസികളുടെ കണ്ണിൽപ്പെടാതിരിക്കാൻ പതിവായി പണം നൽകിയിരുന്നെന്നും ഇഡി ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News