രാജ്യത്തെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാൾ ഫഹദ്, ഒപ്പം അഭിനയിക്കണമെന്ന് അതിയായ ആഗ്രഹം: തമന്ന

ഫഹദ് ഫാസിൽ രാജ്യത്തെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളാണെന്ന് നടി തമന്ന. ഫഹദിനെ ഇഷ്ടമാണെന്നും, ഒപ്പം അഭിനയിക്കണം എന്ന് എനിക്ക് ആഗ്രഹമുള്ള അഭിനേതാക്കളില്‍ ഒരാളാണ് ഫഹദെന്നും പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തമന്ന പറഞ്ഞു.

ALSO READ: പറക്കും തളികളയിലെ മണവാളൻ മുതൽ മാര്യേജ് ബ്രോക്കർ വരെ, കലാഭവൻ ഹനീഫ് കടന്നുപോകുമ്പോൾ

തമന്ന പറഞ്ഞത്

ഫഹദിനെ ഇഷ്ടമാണ്. ഒപ്പം അഭിനയിക്കണം എന്ന് എനിക്ക് ആഗ്രഹമുള്ള അഭിനേതാക്കളില്‍ ഒരാളാണ് ഫഹദ്. പെര്‍ഫോമര്‍ എന്ന നിലയില്‍ അദ്ദേഹത്തെ വളരെ ഇഷ്ടമാണ്. രാജ്യത്തെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളാണ് ഫഹദ്.

അതുപോലെ തന്നെ ദുല്‍ഖറിനേയും ഇഷ്ടമാണ്. ഇന്നത്തെ തലമുറക്ക് മലയാളം അഭിനേതാക്കളെ പറ്റിയുള്ള ധാരണ മാറ്റിയത് ദുല്‍ഖറാണ്. അദ്ദേഹം ഒരു പാന്‍ ഇന്ത്യന്‍ ആക്ടറാണ്. എല്ലാവര്‍ക്കും അദ്ദേഹത്തെ അറിയാം. ദുല്‍ഖറിനും ഫഹദിനുമൊപ്പം വര്‍ക്ക് ചെയ്യാന്‍ ആഗ്രഹമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News