തൃഷയും മലയാളത്തിലെ യുവ സംവിധായകനും വിവാഹിതരാകുന്നു? റിപ്പോർട്ടുകൾ പുറത്തുവിട്ട് ദേശീയ മാധ്യമങ്ങൾ

തൃഷയും മലയാളത്തിലെ യുവ സംവിധായകനും വിവാഹിതരാകുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവിട്ട് ദേശീയ മാധ്യമങ്ങൾ. വരന്റെ പേര് എവിടെയും അടയാളപ്പെടുത്തിയിട്ടില്ലെങ്കിലും ഇത് സംബന്ധിച്ച വലിയ പ്രഖ്യാപനങ്ങൾ ഉടൻ ഉണ്ടാകുമെന്നാണ് മാധ്യമങ്ങൾ വെളിപ്പെടുത്തുന്നത്. റിപ്പോര്‍ട്ടുകളോടുള്ള ഔദ്യോ​ഗിക പ്രതികരണം തൃഷയുടെയോ കുടുംബത്തിന്റെയോ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ലെങ്കിലും വാർത്ത സമൂഹ മാധ്യമങ്ങളിലും മറ്റും ഇപ്പോൾ ആഘോഷമാവുകയാണ്.

ALSO READ: ലോട്ടറി കച്ചവടം അവസാനിപ്പിച്ച് കടയിൽ വീണ്ടുമെത്തി നോക്കുമ്പോഴാണ് ഭിന്നശേഷിക്കാരനായ രമേശൻ ആ കാഴ്ച കണ്ടത്

എന്നാൽ വിവാഹത്തെകുറിച്ച് തൃഷ മുൻപ് പറഞ്ഞതും ഈ വാർത്തയും തമ്മിൽ വലിയ ബന്ധമില്ലാത്തത് കൊണ്ട് തന്നെ ഇതൊരു പുതിയ ഗോസ്സിപ് വർത്തയാകാമെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്. വിവാഹക്കാര്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് സമീപകാലത്ത് ഒരു അഭിമുഖത്തിലാണ് തൃഷ പ്രതികരിച്ചത്.

ALSO READ: മുപ്പത് പവൻ സ്വർണ്ണവുമായി ഐടി ഉദ്യോഗസ്ഥനായ ഭർത്താവ് മുങ്ങി, മൂന്ന് വര്ഷത്തിന് ശേഷം യുവതിയുടെ പരാതിയിൽ അറസ്റ്റ്

‘എന്‍റെ ​ഗൗരവകരമായ ചിന്തയില്‍ ഉള്ള ഒന്നല്ല വിവാഹം. സമൂഹത്തിന്‍റെ സമ്മര്‍ദ്ദം കൊണ്ട് വിവാഹിതയിട്ട് പിന്നീട് അത് ഡിവോഴ്സിലേക്ക് എത്തിക്കാന്‍ എനിക്ക് വയ്യ. അടുപ്പമുള്ള പലരുടെയും സാഹചര്യം എനിക്കറിയാം. പലരും വിവാഹിതരാകുന്ന സമയത്ത് അതേക്കുറിച്ച് വളരെ നല്ല അഭിപ്രായമാണ് പറഞ്ഞിട്ടുള്ളത്. പക്ഷേ അവരില്‍ പലരും നിലവില്‍ ഡിവോഴ്സിനുള്ള ശ്രമങ്ങളിലാണ്. ജീവിതം പങ്കിടണമെന്ന് എനിക്ക് തോന്നലുളവാക്കുന്ന ഒരാളെ ഇനിയും ഞാന്‍ കണ്ടെത്തിയിട്ടില്ല’, തൃഷ പറഞ്ഞു.

അതേസമയം, കല്യാണം ആയില്ലേ മോളെ എന്ന ഫേസ്ബുക് അമ്മാവന്മാരുടെ ചോദ്യങ്ങൾക്ക് ഇനിയെങ്കിലും അവസാനം ഉണ്ടാകുമോ എന്നാണ് വാർത്തയിൽ സോഷ്യൽ മീഡിയ പ്രതികരിക്കുന്നത്. തൃഷയുടെ വിവാഹം സംബന്ധിച്ച് ധാരാളം കഥകൾ ഫേസ്‍ബുക് അമ്മാവന്മാർ പടച്ചു വിട്ടിട്ടുണ്ടെന്നും ഈ വാർത്ത സത്യമാണെങ്കിൽ അവരൊക്കെ ഇനി മിണ്ടാതിരിക്കുമല്ലോ എന്നും സോഷ്യൽ മീഡിയ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News