‘ശ്രദ്ധ പിടിച്ചുപറ്റുന്നതിനായി ഏതു തലത്തിലേക്കും തരംതാഴുന്ന മനുഷ്യരെ ആവര്‍ത്തിച്ച് കാണുന്നത് അറപ്പുളവാക്കുന്നു’; എഐഎഡിഎംകെ മുന്‍നേതാവിനെതിരെ തൃഷ

തനിക്കെതിരെയുള്ള അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ എഐഎഡിഎംകെ മുന്‍ നേതാവ് എ.വി. രാജുവിനെതിരെ നിയമനടപടിയെടുക്കുമെന്ന് നടി തൃഷ.താരം എക്‌സിൽ ആണ് ഇക്കാര്യം കുറിച്ചത്. സമൂഹത്തില്‍ ശ്രദ്ധ പിടിച്ചുപറ്റുന്നതിനായി ഏതു തലത്തിലേക്കും തരംതാഴുന്ന ജീവിതങ്ങളെയും നിന്ദ്യരായ മനുഷ്യരെയും ആവര്‍ത്തിച്ച് കാണുന്നത് അറപ്പുളവാക്കുന്ന കാര്യമാണെന്ന് തൃഷ കുറിച്ചു.ഈ ഒരു കാലഘട്ടത്തിലും സമൂഹത്തില്‍ ആളുകള്‍ ഇത്തരത്തില്‍ വെറുപ്പുളവാക്കുന്ന കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നു. ഇതിനെതിരെ കഠിനമായ നടപടി എടുക്കുമെന്നും ഇനിയങ്ങോട്ട് സംസാരിക്കുന്നത് നിയമം ആയിരിക്കുമെന്നും താരം പറഞ്ഞു.എ.വി. രാജുവിന്റെ പ്രസ്താവനക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും താരം വ്യക്തമാക്കി.

ALSO READ: ‘ആറുവര്‍ഷം നീണ്ട ചിത്രീകരണം, കാത്തിരിപ്പിന് നീളം കുറയുന്നു’; ‘ആടുജീവിതം’ റിലീസിംഗ് തീയതി പ്രഖ്യാപിച്ചു

തൃഷക്കെതിരെ എ വി രാജുവിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് തൃഷയുടെ മറുപടി. തൃഷയെ കുറിച്ച് വ്യാജമായ കാര്യങ്ങള്‍ ആണ് എ വി രാജു പറഞ്ഞത്. വീഡിയോയില്‍ ചെന്നൈ കൂവത്തൂരിലെ ബീച്ച് സൈഡ് റിസോര്‍ട്ടില്‍ വെച്ച് എഐഎഡിഎംകെയുടെ എംഎല്‍എമാരെ ഒരുമിച്ച് നിര്‍ത്താനുള്ള പാര്‍ട്ടിയുടെ ശ്രമങ്ങളെ തൃഷയുമായി ബന്ധപ്പെടുത്തി എ.വി. രാജു സംസാരിക്കുകയുണ്ടായി. തുടര്‍ന്ന് ഈ വീഡിയോ സംസ്ഥാനത്ത് രാഷ്രീയപരമായും മറ്റും ചര്‍ച്ച ചെയ്യപ്പെട്ടു.

ഇതിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയർന്നത്.തൃഷയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് സിനിമ മേഖലയിലുള്ളവരും ആരാധകരും രംഗത്തെത്തി. രാജുവിനെതിരെ പരാതി നൽകണമെന്ന് നിരവധി ആളുകള്‍ സമൂഹ മാധ്യമങ്ങളിലൂടെ താരത്തിനോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം പാര്‍ട്ടിയുടെ നിയമങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ എ.വി. രാജുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെയാണ് തൃഷയുടെ പ്രതികരണം.

ALSO READ: ഐപിഎല്‍ മാമാങ്കം; തീയതി പ്രഖ്യാപിച്ചു; മത്സരം പൂര്‍ണമായും ഇന്ത്യയില്‍ തന്നെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News