‘ആ കൊച്ചെന്തൊരു മിടുക്കിയാണെന്ന് ഉര്‍വശി ചേച്ചി പറഞ്ഞു’; പാര്‍വ്വതിയൊക്കെയുള്ള കാലഘട്ടത്തില്‍ ജീവിക്കുന്നത് അഭിമാനമെന്ന് മാല പാര്‍വ്വതി

PARVATHY

നടി പാര്‍വ്വതി തിരുവോത്തിനെപ്പോലെ കരുത്തുള്ള പെണ്‍കുട്ടികള്‍ ഉള്ള കാലഘട്ടത്തിലാണ് നമ്മളൊക്കെ ജീവിക്കുന്നത് എന്നതുതന്നെ അഭിമാനമുള്ള കാര്യമാണെന്ന് നടി മാല പാര്‍വ്വതി. ഉര്‍വശി ചേച്ചിയെ വിളിച്ചപ്പോള്‍ ആ കൊച്ചെന്തൊരു മിടുക്കിയാണ് എന്നൊക്കെ പറഞ്ഞിരുന്നു.

ഒന്നും നോക്കാനില്ല, എല്ലാം പുറത്തുവരട്ടെ, അവര്‍ക്കൊപ്പം നില്‍ക്കുമെന്ന് ഉര്‍വശി പറഞ്ഞതായും മാല പാര്‍വ്വതി ഒരു സ്വകാര്യ മാധ്യമത്തോട് പറഞ്ഞു. സ്വന്തമായി അഭിപ്രായം പറയാന്‍ ആര്‍ജവം കാണിക്കുന്ന പര്‍വതിയെപ്പോലുള്ളവരുടെ അടുത്തൊന്നും തനിക്കെത്താനാവില്ലെന്നും മാല പാര്‍വ്വതി കൂട്ടിച്ചേര്‍ത്തു.

ഒരു സ്വാതന്ത്ര്യ സമരമാണ് ഇവിടെ നടക്കുന്നത്. നീതി നടപ്പാവണം. അന്വേഷണം മാത്രമേയുള്ളൂ വഴിയെന്നും അത് അതിന്റെ വഴിയേ നടക്കട്ടെയെന്നും മാലാ പാര്‍വ്വതി പറഞ്ഞു. സിനിമാ മേഖലയിലെ ലൈംഗിക ചൂഷണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേകസംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചതിനോട് പ്രതികരിക്കുകയായിരുന്നു മാല പാര്‍വ്വതി.

Also Read : “സ്ത്രീകൾക്ക് ഒപ്പം”എന്നത് കേവലം കയ്യടി നേടാനുള്ള ഒരു വാചകമല്ലെന്ന് സർക്കാർ വീണ്ടും തെളിയിച്ചു; എഎ റഹീം എംപി

പൊലീസ് ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഉയര്‍ന്ന വനിതാ പൊലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്ന ഒരു പ്രത്യേക അന്വേഷണസംഘമാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. ജി. സ്പര്‍ജന്‍കുമാര്‍ ഐജിപി, എസ്. അജീത ബീഗം ഡിഐജി, മെറിന്‍ ജോസഫ് എസ്.പി ക്രൈംബ്രാഞ്ച് HQ, ജി. പൂങ്കുഴലി – എഐജി, കോസ്റ്റല്‍ പൊലീസ്, ഐശ്വര്യ ഡോങ്ക്റെ – അസി. ഡയറക്ടര്‍ കേരള പൊലീസ് അക്കാദമി, അജിത്ത് വി – എഐജി, ലോ&ഓര്‍ഡര്‍, എസ് മധുസൂദനന്‍ – എസ്.പി ക്രൈംബ്രാഞ്ച് എന്നിവരാണ് പ്രത്യേക സംഘത്തിലുള്ളത്.

സ്പെഷ്യല്‍ ടീമിന് ക്രൈംബ്രാഞ്ച് എഡിജിപി ശ്രീ. എച്ച് വെങ്കിടേഷ് മേല്‍നോട്ടം വഹിക്കും. ആരോപണം ഉന്നയിച്ചവരില്‍ നിന്നും പ്രത്യേക സംഘം മൊഴിയെടുക്കും. നിയമോപദേശം തേടിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ആണ് ഉപദേശം നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News