രോഗിയായ സഹോദരന്റെ ചികിത്സയ്ക്ക് സഹായിക്കണം; തന്റെ സ്വർണ ഐഫോൺ മോഷ്ടിച്ചയാളുടെ സന്ദേശം പങ്കുവെച്ച് നടി ഉർവശി റൗട്ടേല

തന്റെ സ്വർണ ഐഫോൺ മോഷ്ടിച്ചെന്ന് കരുതുന്നയാളുടെ സന്ദേശം പങ്കുവെച്ച് നടി ഉർവശി റൗട്ടേല. താരത്തിന്റെ ഐഫോൺ കൈവശമുണ്ടെന്നും തിരിച്ചു നൽകണമെങ്കിൽ രോഗിയായ തന്റെ സഹോദരന്റെ ചികിത്സയ്ക്ക് സഹായിക്കണമെന്നുമാണ് സന്ദേശത്തിൽ പറയുന്നത്. സഹോദരന് ക്യാൻസർ ആണെന്നും ഇതിന്റെ ചികിത്സയ്ക്ക് നടി സഹായിക്കണമെന്നുമാണ് മോഷ്ടാവിന്റെ ആവശ്യം. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ച സ്ക്രീൻഷോട്ടിൽ മോഷ്ടാവിന്റേതെന്ന് കരുതുന്ന സന്ദേശമാണ് താരം പങ്കുവെച്ചിരിക്കുന്നത്.

ALSO READ:സംവിധായകൻ ബാലചന്ദ്രകുമാർ ഗുരുതരാവസ്ഥയിൽ; സഹായമഭ്യർത്ഥിച്ച് കുടുംബം

ഇന്ത്യ-പാകിസ്ഥാൻ ലോകകപ്പ് മത്സരത്തിനിടയിൽ 24 ക്യാരറ്റ് ഗോൾഡ് ഐഫോൺ നഷ്ടമായ കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നത്. ഫോൺ നഷ്ടമായ കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച താരം അത് തിരിച്ചേൽപ്പിക്കുന്നവർക്ക് പ്രതിഫലം നൽകുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇതു സംബന്ധിച്ച് പൊലീസിലും താരം പരാതി നൽകിയിരുന്നു.ദിവസങ്ങൾ കഴിഞ്ഞിട്ടും വിവരമൊന്നുമില്ലായിരുന്നു. ആ സാഹചര്യത്തിലാണ് താരത്തിന്റെ ഈ പുതിയ പോസ്റ്റ് പങ്കുവെക്കൽ.

ALSO READ:ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്; സമിതിയുടെ രണ്ടാം യോഗം ഇന്ന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News