പണ്ട് ഒരു ഇമേജില്‍പ്പെട്ടുപോയാല്‍ അങ്ങനെ തന്നെ കിടക്കണം, പക്ഷേ പുതിയ ജനറേഷനില്‍ അത് മാറ്റംവന്നു: ഉര്‍വശി

ഇന്നത്തെ ഈ തലമുറയോടും സിനിമയിലെ ഇപ്പോഴത്തെ സംവിധാനങ്ങളോടുമൊക്കെ ബഹുമാനം തോന്നുന്നുവെന്ന് നടി ഉര്‍വശി. ഒരു നടനെ വേറെയൊരു ഡയമന്‍ഷനില്‍ കാണാന്‍ പറ്റുന്നുണ്ടല്ലോ. സുരാജ് ആയാലും ഇന്ദ്രന്‍സ് ചേട്ടന്‍ ആയാലും അവരെയൊക്കെ അങ്ങനെ കാണാന്‍ സാധിക്കുന്നുണ്ടല്ലോ ഈ ജനറേഷനെന്നും ഉര്‍വശി പറഞ്ഞു.

പണ്ട് ഒരു ഇമേജില്‍പ്പെട്ടു പോയാല്‍ അങ്ങനെ തന്നെ കിടക്കണം. ആദ്യം ഇന്ദ്രന്‍സ് ചേട്ടനെ കോസ്റ്റ്യൂമര്‍ ആയി മാത്രമാണ് കണ്ടിട്ടുള്ളത്. പിന്നെ അതല്ലാതെ കോമഡിയായി എന്റെ കൂടെ ചില സിനിമകള്‍ ചെയ്തിട്ടുണ്ട് അദ്ദേഹം. അതൊക്കെ കഴിഞ്ഞിട്ട് ഇത്രയും കാലിബര്‍ ഉള്ള ഒരു നടനെയായിരുന്നോ അന്ന് അങ്ങനെ മാത്രം ഉപയോഗിച്ചിരുന്നത് എന്ന് തോന്നിയിട്ടുണ്ടെന്നും നടി പറഞ്ഞു.

Also Read : തനിക്ക് ശരിയും തെറ്റും പറഞ്ഞുതരാന്‍ ആരുമില്ലായിരുന്നു, മനസ് തുറന്ന് നടന്‍ വിജയ് ദേവരകൊണ്ട

ജലധാര പമ്പ് സെറ്റ് സിന്‍സ് 1962 എന്ന സിനിമയിലെ ഇന്ദ്രന്‍സിന്റെ അഭിനയത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു നടി ഉര്‍വശി. വളരെ അനായാസമായിട്ടാണ് സിനിമയിലെ കഥാപാത്രത്തെ ഇന്ദ്രന്‍സ് അവതരിപ്പിച്ചിരിക്കുന്നതെന്നും ഉര്‍വശി ഒരു സ്വകാര്യ മാധ്യമത്തിന് ന്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘കള്ളനാണെന്ന് ആരോപിക്കപ്പെടുന്ന വ്യക്തി, ഞാനല്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു, തെളിവുകള്‍ നിരത്തുന്നു. ഇയാളാണെന്ന് ഉറപ്പില്ലാതൊരു കാര്യം എന്റെ കഥാപാത്രം വാദിക്കുകയാണ്. അദ്ദേഹത്തിന് ഏറെ ഇഷ്ടപ്പെട്ട കഥാപാത്രമാണിതെന്ന് എനിക്ക് തോന്നി. വളരെ അനായാസമായിട്ടാണ് അദ്ദേഹം പെര്‍ഫോം ചെയ്തിരിക്കുന്നത്.

ആദ്യത്തെ ഇന്‍ട്രോഡക്ഷന്‍ എടുക്കുന്ന ദിവസം തന്നെ നമുക്ക് മനസിലായി ആ ക്യാരക്ടര്‍ എങ്ങനെ ആയിരിക്കും എന്നത്, ആ ഒരു ഷോര്‍ട്ടില്‍ തന്നെ മനസിലായി. ഇയാളാണ് കള്ളന്‍ എന്നു പറയുമ്പോള്‍ അയാളുടെ ഒരു നില്‍പ്പുണ്ട്. ആ നില്‍പ്പ് കാണുമ്പോള്‍ കൂസലില്ലാത്ത മനുഷ്യന്‍, എവിടെയോ നാട്ടിന്‍ പുറത്ത് ഇയാള്‍ കട്ട് നടന്നിരുന്നോയെന്ന് നമുക്ക് തോന്നി പോകും. അത്രമാത്രം നമുക്ക് അറ്റാച്ച്മെന്റ് തോന്നുന്ന അങ്ങനെ ഒരു അഭിനയമാണ് അദ്ദേഹത്തിന്റേത്.

ആദ്യം താന്‍ ഇന്ദ്രന്‍സിനെ കോസ്റ്റിയൂമര്‍ ആയിട്ടാണ് കണ്ടിട്ടുള്ളതെന്നും പിന്നീട് ഇത്രയും കാലിബര്‍ ഉള്ള നടനെയായിരുന്നോ അന്ന് അങ്ങനെ ഉപയോഗിച്ചിരുന്നതെന്ന് തോന്നിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. പണ്ട് ഒരു ഇമേജില്‍പ്പെട്ടു പോയാല്‍ അങ്ങനെ തന്നെ കിടക്കണമായിരുന്നു.

ആദ്യം ഇന്ദ്രന്‍സ് ചേട്ടനെ കോസ്റ്റ്യൂമര്‍ ആയി മാത്രമാണ് കണ്ടിട്ടുള്ളത്. പിന്നെ അതല്ലാതെ കോമഡിയായി എന്റെ കൂടെ ചില സിനിമകള്‍ ചെയ്തിട്ടുണ്ട് അദ്ദേഹം. അതൊക്കെ കഴിഞ്ഞിട്ട് ഇത്രയും കാലിബര്‍ ഉള്ള ഒരു നടനെയായിരുന്നോ അന്ന് അങ്ങനെ മാത്രം ഉപയോഗിച്ചിരുന്നത് എന്ന് തോന്നിയിട്ടുണ്ട്.

ഇന്നത്തെ ഈ തലമുറയോടും സിനിമയിലെ ഇപ്പോഴത്തെ സംവിധാനങ്ങളോടുമൊക്കെ ബഹുമാനം തോന്നുകയാണ്. ഒരു നടനെ വേറെയൊരു ഡയമന്‍ഷനില്‍ കാണാന്‍ പറ്റുന്നുണ്ടല്ലോ. സുരാജ് ആയാലും ഇന്ദ്രന്‍സ് ചേട്ടന്‍ ആയാലും അവരെയൊക്കെ അങ്ങനെ കാണാന്‍ സാധിക്കുന്നുണ്ടല്ലോ ഈ ജനറേഷന്. പണ്ട് ഒരു ഇമേജില്‍പ്പെട്ടു പോയാല്‍ അങ്ങനെ തന്നെ കിടക്കണം,’ ഉര്‍വശി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News