ഏറെനാളത്തെ കാത്തിരിപ്പിന് ശേഷം മകൾ കൂടിയെത്തി; പുതിയ സന്തോഷം പങ്കുവെച്ച് നടി ഉർവശി

മകൾ കുഞ്ഞാറ്റയ്ക്ക് ഒപ്പമുള്ള നടി ഉർവശിയുടെ ഫോട്ടോ വൈറലാകുന്നു. കുഞ്ഞാറ്റക്ക് ഒപ്പം ഉർവശിയുടെ ഇപ്പോഴത്തെ കുടുംബവും ഫോട്ടോയിൽ ഉണ്ട്. നിലവിൽ വിദേശത്ത് പഠിക്കുകയാണ് ഉർവശിയുടെ മകൾ കുഞ്ഞാറ്റ. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോയിൽ നിരവധി കമെന്റുകളാണ് ഇതിനു വരുന്നത്. കുഞ്ഞാറ്റ അമ്മയോളം വളർന്നല്ലോ എന്നാണ് ആരാധകർ പറയുന്നത്.

ALSO READ:ഹൈസ്‌കൂൾ വിദ്യാര്‍ത്ഥികള്‍ക്ക് ഗര്‍ഭ നിരോധന ഉറകള്‍ സൗജന്യമായി നല്‍കണം; സാമ്പത്തിക ബാധ്യത അതിനു അനുവദിക്കുന്നില്ല; ആവശ്യം തള്ളി കാലിഫോര്‍ണിയ ഗവര്‍ണര്‍

കുഞ്ഞാറ്റയുടെ യഥാർത്ഥ പേര് തേജ ലക്ഷ്മി എന്നാണ്. നടന്‍ മനോജ് കെ ജയന്‍റെയും ഉര്‍വശിയുടെ മകളാണ് തേജ. ഇരുവരുടെയും വിവാഹ മോചനത്തിന് ശേഷം കുഞ്ഞാറ്റ മനോജ് കെ ജയന്റെ കൂടെയായിരുന്നു. 2008ൽ ഇരുവരും വേർപിരിഞ്ഞത്. പിന്നീട് മനോജ് കെ ജയനും ആശയെ വിവാഹം കഴിച്ചു ഇതിൽ അവർക്ക് ഒരു മകനുണ്ട്. 2013 ൽ ഉർവശി ശിവപ്രസാദിനെ വിവാഹം കഴിച്ചു.

ALSO READ:സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമായേക്കും; മൂന്നു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News