‘എനിക്കും മോശമായ അനുഭവം ഉണ്ടായിട്ടുണ്ട്, അപ്പോൾ ഞാൻ പ്രതികരിച്ചു’: വെളിപ്പെടുത്തലുമായി നടി ഉഷ

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി നടി ഉഷ. അനുഭവമുള്ള നടികളാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിന് മൊഴി നൽകിയിരിക്കുന്നത് എന്നും റിപ്പോർട്ടിലുള്ള കാര്യങ്ങൾ തെറ്റാണ് എന്ന് പറയാൻ കഴിയില്ല എന്നും അവർ കൈരളി ന്യൂസിനോട് പ്രതികരിച്ചു. കമ്മിറ്റി അംഗമായ നടി ശാരദ സർക്കാരിനോട് പറഞ്ഞത് അവർ അഭിനയിച്ച് കൊണ്ടിരുന്ന കാലം മുതൽ തന്നെ സിനിമ മേഖലയിൽ സ്ത്രീകൾക്ക് നേരെ ചൂഷണം ഉണ്ടായിരുന്നതായും അത് ഇപ്പോഴും തുടർന്ന്കൊണ്ടിരിക്കുകയാണ് എന്നും നടി പറഞ്ഞു.

Also read:ഹേമ കമ്മിറ്റി റിപ്പോർട്ട്; ഹൈക്കോടതി നിർദേശം പൂർണമായി പാലിക്കും, സർക്കാരിന് ഒന്നും മറയ്ക്കാനില്ല: മന്ത്രി സജി ചെറിയാൻ

‘എനിക്ക് വളരെ മോശമായ അനുഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ല എന്ന് പറയാൻ കഴിയില്ല, അങ്ങനെ ഉണ്ടായിട്ടുള്ള സാഹചര്യങ്ങളിൽ ഞാൻ അപ്പോൾ തന്നെ പ്രതികരിച്ചിട്ടുണ്ട്. അതിന് ശേഷം എല്ലാവർക്കും എന്നോട് അങ്ങനെ സംസാരിക്കാൻ ഭയമുണ്ട്. എപ്പോഴും എന്റെ കൂടെ അച്ഛൻ വരാറുണ്ടായിരുന്നു. പ്രതികരിച്ചതിന്റെ പേരിൽ എനിക്ക് ഒരുപാട് അവസരങ്ങൾ നഷ്ടമായിട്ടുണ്ട്. ലൈംഗിക ചൂഷണം എന്നതിലുപരി അഭിപ്രായം രേഖപ്പെടുത്തിയ സന്ദർഭങ്ങളിലും എനിക്ക് ശത്രുക്കളും അപ്രഖ്യാപിത വിലക്കുകളും ഉണ്ടായിട്ടുണ്ട്.

Also read:ചൂരൽമല പുനരധിവാസം ജോൺ മത്തായി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സമയബന്ധിതമായി നടപ്പാക്കും: മന്ത്രി കെ രാജൻ

പണ്ടൊക്കെ ജീവിക്കാൻ വേണ്ടിയാണ് പലരും സിനിമയിലേക്ക് വരുന്നത്. അങ്ങനെ വരുന്നവർ എവിടെ പരാതി പറയാനാണ്. ഇന്നല്ലേ സോഷ്യൽ മീഡിയ ഒക്കെ വന്നത്. ഇപ്പോൾ സിനിമയിലേക്ക് കടന്ന് വരുന്ന പെൺകുട്ടികൾ വിദ്യാഭ്യാസമുള്ളവരും സമ്പന്നരുമാണ്. അവരോടൊക്കെ മോശമായി ഇടപെട്ടപ്പോൾ അവർ പ്രതികരിച്ചു. അങ്ങനെയാണ് ഈ ചൂഷണങ്ങളൊക്കെ പുറംലോകം അറിഞ്ഞു തുടങ്ങിയത്. ‘ – നടി ഉഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News