നാലാം വിവാഹത്തിനൊരുങ്ങി നടി വനിത വിജയകുമാർ; സേവ് ദി ഡേറ്റ് ചിത്രങ്ങൾ വൈറൽ

actress vanitha

നടി വനിത വിജയകുമാർ വീണ്ടും വിവാഹിതയാകുന്നു. തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. നടനും കൊറിയോഗ്രാഫറുമായ റോബര്‍ട്ട് മാസ്റ്ററാണ് വരൻ. ഈ മാസം അഞ്ചിനാണ് വിവാഹം. വനിതയുടെ നാലാം വിവാഹമാണിത്. 2000 ൽ ആയിരുന്നു നടിയുടെ ആദ്യ വിവാഹം. നടൻ ആകാശിനെ ആയിരുന്നു വനിത വിവാഹം ചെയ്തത്. പിന്നീട് വിവാഹമോചനം നേടി. ശേഷം 2007 ൽ വ്യവസായിയായ ആനന്ദ് ജയരാജനെ വിവാഹം കഴിച്ചു.

ALSO READ: ചാമ്പ്യൻസ് ലീഗിൽ ഗോൾമഴ ; വമ്പൻ തിരിച്ചു വരവ് നടത്തി ബാഴ്സ

എന്നാൽ  ഈ ബന്ധത്തിനും അധികം ആയുസ്സുണ്ടായിരുന്നില്ല. 2020 ൽ ആയിരുന്നു നടിയുടെ മൂന്നാം വിവാഹം. ഫോട്ടോഗ്രാഫർ പീറ്റർ പോളായിരുന്നു നടിയുടെ ഭർത്താവ്. ആദ്യത്തെ രണ്ടു വിവാഹങ്ങളിൽ നിന്നായി വനിതയ്ക്ക് മൂന്നു കുട്ടികൾ ഉണ്ട്. വിജയ്‌യുടെ നായികയായി ‘ചന്ദ്രലേഖ’ എന്ന ചിത്രത്തിലൂടെയായിരുന്നു വനിത അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. തമിഴ് നടൻ വിജയകുമാറിന്റെയും മഞ്ജുളയുടെയും മൂത്ത മകളാണ് വനിത.

ALSO READ: കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ് പിന്നോട്ട് ഉരുണ്ട് അപകടം; ഒഴിവായത് വന്‍ ദുരന്തം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News