14 വർഷത്തെ സൗഹൃദം; നടൻ ശരത്കുമാറിന്റെ മകൾ വിവാഹിതയാവുന്നു

വരലക്ഷ്മി ശരത് കുമാർ വിവാഹിതയാവുന്നു. നിക്കോളായ് സച്ച്ദേവിനെയാണ് താരം വിവാഹം കഴിക്കാൻ തീരുമാനിച്ചത്. മുംബൈയിൽ വെച്ച് നടന്ന ചടങ്ങിൽ ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞു. ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

ALSO READ: ചിയാൻ വിക്രമിന് ‘മഞ്ഞുമ്മൽ ബോയ്സ്’ ഇഷ്ടപ്പെട്ടു; ചിദംബരത്തെ നേരിൽ കണ്ടു; ചിത്രം വൈറൽ

തെന്നിന്ത്യൻ സൂപ്പർ താരം ശരത്കുമാറിന്റെ മകളാണ് വരലക്ഷമി. ശരത്കുമാറിന്റെ ഭാര്യയും നടിയുമായ രാധിക ശരത്കുമാർ ആണ് വരലക്ഷ്മിയുടെ വിവാഹനിശ്ചയ വിശേഷങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്. വരലക്ഷ്മിയും നിക്കോളായ് സച്ച്ദേവും കഴിഞ്ഞ 14 വർഷമായി സൗഹൃദത്തിലായിരുന്നു. വിവാഹം ഈ വർഷം തന്നെ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഗാല്ലറിസ്റ്റാണ് നിക്കോളായ്.

ALSO READ: അത്യുഗ്രന്‍ ഫീച്ചറുകള്‍; 7799 രൂപയ്ക്ക് പുതിയ ഫോണ്‍ അവതരിപ്പിച്ച് ഇന്‍ഫിക്‌സ്

നിരവധി പേരാണ് ദമ്പതികൾക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. നടൻ ശരത്‌കുമാറിൻ്റെ ആദ്യ ഭാ​ര്യ ഛായയുടെ മകളാണ് വരലക്ഷ്മി. വരലക്ഷ്മിക്ക് പുറമേ പൂജ എന്ന മകൾ കൂടിയുണ്ട് ഈ ദമ്പതിമാര്‍ക്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News