ബസ് കണ്ടക്ടറെ കുത്തി കൊലപ്പെടുത്തിയ സംഭവം; പ്രതി പിടിയില്‍

കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ക്കയറി കണ്ടക്ടറെ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതി പിടിയില്‍. കളമശ്ശേരി സ്വദേശി മിനൂപ് ബിജുവാണ് പിടിയിലായത്. കളമശ്ശേരി എച്ച് എം ടി ജംങ്ഷനില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം. ഇടുക്കി സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്.

ALSO READ:  ബിജെപിയുമായുള്ള പടലപിണക്കത്തിനിടയില്‍ പാലക്കാട് ആര്‍എസ്എസ് അഖിലേന്ത്യാ സമന്വയ് ബൈഠക്ക്

കളമശ്ശേരി എച്ച്എംടി ജംഗ്ഷനില്‍ ഇന്ന് ഉച്ചയ്ക്ക് 12 .30 ഓടെയാണ് സംഭവം. ഓടിക്കൊണ്ടിരുന്ന ബസില്‍ ചാടി കയറിയ പ്രതി കണ്ടക്ടറെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഇടുക്കി രാജകുമാരി സ്വദേശിയാണ് കൊല്ലപ്പെട്ട അനീഷ്. കൊലക്ക് ശേഷം കത്തിയുമായി ഓടി രക്ഷപെട്ട പ്രതിയെ പൊലീസ് വൈകീട്ടോടെയാണ് പിടികൂടിയത്.

ALSO READ: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക മറന്നുവെച്ചു; സംഭവം ആലപ്പുഴയില്‍

പെണ്‍ സുഹൃത്തിനേ കളിയാക്കിയതിനെ തുടര്‍ന്നാണ് കൊലപാതകം എന്നാണ് പ്രാഥമിക വിവരം.ബസ്് എച്ച്എംടി ജംഗ്ഷനില്‍ നിന്ന് മെഡിക്കല്‍ കോളെജിലേക്ക് പോകുന്നതിനിടെയാണ് കൊലപാതകം നടന്നത്. സിസിടി വി കേന്ദീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കളമശ്ശേരി പൊലീസിന്റെ കസ്റ്റഡിയിലുള്ള പ്രതിയെ വിശദമായി ചോദ്യം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News