‘ഇവിടം പോസിറ്റീവ് വൈബ്‌സ് നല്‍കുന്നു…’ സുശാന്ത് സിംഗിന്റെ അപ്പാര്‍ട്ട്‌മെന്റില്‍ താമസമാക്കി ഈ യുവതാരം!

അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ മുംബൈ അപ്പാര്‍ട്ട്‌മെന്റില്‍ താമസമാക്കി അദാ ശര്‍മ. കേരള സ്റ്റോറി എന്ന ചിത്രത്തില്‍ പ്രധാനകഥാപാത്രമായിരുന്നു അദാഖാന്‍.

ALSO READ: ആകാശ എയർ വിമാനത്തിൽ ബോംബ് ഭീഷണി; വിമാനം അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടു

ബാന്ദ്രയിലെ മോന്‍ഡ് ബ്ലാംഗ് അപ്പാര്‍ട്ട്‌മെന്റില്‍ നാലുമാസം മുമ്പാണ് താമസം മാറ്റിയത്. തന്റെ ജോലിയുമായി ബന്ധപ്പെട്ട പ്രൊമോഷന്‍ തിരക്കുകളിലും മഥുര യാത്രയിലുമായിരുന്നതിനാല്‍ ഈയടുത്തായാണ് സ്ഥിരമായി ഇവിടെ ഉണ്ടാകാന്‍ സാധിച്ചതെന്നാണ് ബോംബൈ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ അദ പറഞ്ഞത്.

ALSO READ: ധ്യാനത്തിന് ശേഷമുള്ള ‘ഉള്‍വിളി’; എന്റെ കണ്ണുകള്‍ നനയുന്നു, ലോകത്ത് നിന്ന് എന്റെ മനസ് അകന്നു പോയി… പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കത്ത് പുറത്ത്!

ബാന്ദ്രയിലെ പാലി ഹില്ലില്‍ ഒരു ചെറിയ വീട്ടിലാണ് താമസിച്ചിരുന്നത്. അവിടുന്ന ആദ്യമായി മാറുന്നത് ഇങ്ങോട്ടേയ്ക്കാണ്. വൈബുകള്‍ക്ക് താന്‍ വലിയ രീതിയില്‍ സെന്‍സിറ്റീവാണ്. ഇവിടെ എനിക്ക്  പോസിറ്റീവായാണ് തോന്നുന്നത്. കേരളത്തിലെയും മുംബൈയിലെയും എന്റെ വീടുകള്‍ മരങ്ങളാല്‍ ചുറ്റപ്പെട്ടതാണ്. അവിടെ പക്ഷികള്‍ക്കും അണ്ണാന്മാര്‍ക്കും തീറ്റ കൊടുക്കും. അതുപോലൊരു സ്ഥലമാണ് അന്വേഷിച്ചിരുന്നതെന്നും താരം പറയുന്നു.

ALSO READ: ധ്യാനത്തിന് ശേഷമുള്ള ‘ഉള്‍വിളി’; എന്റെ കണ്ണുകള്‍ നനയുന്നു, ലോകത്ത് നിന്ന് എന്റെ മനസ് അകന്നു പോയി… പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കത്ത് പുറത്ത്!

2020 ജൂണ്‍ 14നാണ് സുശാന്ത് സിംഗ് രജ്പുത്തിനെ, തന്റെ 34ാം വയസില്‍ മുംബൈ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News