രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപ്പാലം മുംബൈ ട്രാൻസ് ഹാര്‍ബര്‍ ലിങ്ക് (എംടിഎച്ച്‌എൽ) ജനുവരി 12 ബുധനാഴ്ച തുറക്കും. ഈ പാലത്തിൽ ഓട്ടോറിക്ഷകള്‍ക്കും ബൈക്കുകള്‍ക്കും മുച്ചക്ര വാഹനങ്ങൾക്കും മൃഗങ്ങൾ വലിക്കുന്ന വാഹനങ്ങൾക്കും പ്രവേശനം നൽകിയിട്ടില്ല. മറ്റ് നാല് ചക്ര വാഹനങ്ങളുടെ വേഗത പരിധി മണിക്കൂറിൽ 100 കിലോമീറ്ററാണ്. ബുധനാഴ്ച തുറക്കുന്ന പാലത്തിന്റെ ഉദ്ഘാടനം നരേന്ദ്ര മോദിയാണ് നിർവഹിക്കുക. ഈ കടൽപ്പാലത്തിന്റെ നിർമാണം പൂർത്തിയാക്കിയത് 18,000 കോടി രൂപ ചെലവാക്കിയാണ്.
മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയെ അനുസ്മരിച്ച് അടല്‍ സേതു എന്നാണ് കടൽപ്പാലത്തിന് പേര് നൽകിയിരിക്കുന്നത്. സ്യൂരിയെയും നാവാശേവയെയും ബന്ധിപ്പിക്കുന്ന ഈ പാലം ഗംഭീര എഞ്ചിനീയറിംഗ് വിസ്മയമാണ്. 22 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആറുവരി പാതയാണ് എംടിഎച്ച്എ. കരയിൽ 5.5 കിലോമീറ്ററും കടലിൽ 16.50 കിലോമീറ്ററും ദൂരമാണ് പാലത്തിന്റേത്. ലോകത്തിലെ തന്നെ പന്ത്രണ്ടാമത്തെ നീളം കൂടിയ പാലമാണിത്. മുംബൈയിൽ നിന്ന് നവിമുംബൈയിലേക്ക് വെറും 20 മിനിറ്റുകൊണ്ട് ഏതാണ് കഴിയുമെന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത. നിലവിൽ രണ്ട് മണിക്കൂർ ദൈർഖ്യമെടുക്കുന്ന യാത്ര 20 മിനിറ്റായി ചുരുക്കാൻ സാധിക്കും. ദിവസം 75,000 വാഹനങ്ങള്‍ ഈ പാലത്തിലൂടെ കടന്നുപോവാൻ സാധ്യതയുണ്ട്.
Also Read; പുതപ്പിനുള്ളിൽ ഒരു കൂട്ടം എലികൾ; മൈൻഡാക്കാതെ കിടന്നുറങ്ങി; അമ്പരപ്പിക്കുന്ന വീഡിയോ വൈറൽ
കാറുകൾ, ടാക്സികൾ, ലൈറ്റ് മോട്ടോർ വാഹനങ്ങൾ, മിനി ബസുകൾ, ടു ആക്സിൽ ബസുകൾ തുടങ്ങിയ വാഹനങ്ങൾക്ക് ഈ പാലത്തിലൂടെ സഞ്ചരിക്കാൻ കഴിയും. ഈ വാഹനങ്ങൾക്ക് 100 കിലോമീറ്റർ വേഗപരിധി ഉണ്ടായിരിക്കും. മുംബൈയിലെ ഗതാഗതക്കുരുക്ക് കാരണം 1990കളില്‍ ഈ പദ്ധതിക്ക് ആലോചന തുടങ്ങിയെങ്കിലും 2016 -ലാണ് പ്രധാന മന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടു. കഴിഞ്ഞ മാസം നിർമാണം പൂർത്തിയായ ഈ പാലത്തിന്റെ അടിയിലൂടെ കപ്പലുകൾക്ക് തടസമില്ലാതെ പോകാൻ കഴിയും. നിര്‍മാണ സാമഗ്രികള്‍ എത്തിക്കാനായി ഉണ്ടാക്കിയ ചെറു സമാന്തര പാലം ദേശാടനകിളികളെ നിരീക്ഷിക്കാനുള്ള ഇടമായി നിലനിര്‍ത്തും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here