ട്രാഫിക് ഫൈനുകളിൽ തുടർനടപടികളിൽ നിന്നും ഒഴിവാകാം. തിരുവനന്തപുരം ജില്ലാ പോലീസും മോട്ടോർ വാഹന വകുപ്പും അദാലത്ത് സംഘടിപ്പിക്കുന്നു.
കേരളാ പോലീസും മോട്ടോർ വാഹന വകുപ്പും ഇ-ചെല്ലാൻ മുഖേന നൽകിയിട്ടുള്ള ട്രാഫിക് ഫൈനുകളിൽ 2021 വർഷം മുതൽ യഥാസമയം പിഴ അടക്കാൻ സാധിക്കാത്തതും നിലവിൽ കോടതിയിൽ ഉള്ളതുമായ ചെല്ലാനുകളിൽ പ്രോസിക്യൂഷൻ നടപടികൾക്ക് ശുപാർശ ചെയ്തിട്ടുള്ളവ ഒഴികെയുള്ള എല്ലാ ചെല്ലാനുകളും അദാലത്തിൽ അടക്കാൻ സാധിക്കും.
തിരുവനന്തപുരം ജില്ലാ പോലീസും മോട്ടോർ വാഹന വകുപ്പും (എൻഫോഴ്സ്മെൻറ് വിഭാഗം) ചേർന്നാമ് അദാലത്ത് സംഘടിപ്പിക്കുന്നത്.
2024 ഡിസംബർ 05, 06, 07 തീയതികളിൽ തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിൽ (PMG, വികാസ് ഭവൻ KSRTC പെട്രോൾ പമ്പിന് എതിർവശം) വച്ചാണ് അദാലത്ത് സംഘടിപ്പിച്ചിരിക്കുന്നത്.
Also Read: ആലപ്പുഴയിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ അപകട മരണം; അനുശോചിച്ച് മുഖ്യമന്ത്രി
രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ പൊതുജനങ്ങൾക്ക് നേരിട്ട് എത്തി പിഴ ഒടുക്കാവുന്നതാണ്.
അദാലത്തുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി 9497980117 (പോലീസ്) എന്ന ഫോൺ നമ്പരിലും trsmtvmrl.pol@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിലും ബന്ധപ്പെടാവുന്നതാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here