ഭൂമി തരംമാറ്റം അപേക്ഷകൾ അടിയന്തരമായി തീർപ്പാക്കാൻ അദാലത്തുകൾ

land reclassification adalat

സംസ്ഥാനത്തെ വിവിധ റവന്യു ഡിവിഷണൽ ഓഫീസുകളിലും ഡെപ്യുട്ടി കലക്ടർ ഓഫീസുകളിലും കുടിശികയായുള്ള 25 സെൻ്റുവരെയുള്ള ഭൂമി തരമാറ്റ അപേക്ഷകൾ അടിയന്തരമായി തീർപ്പാക്കുന്നതിന് അദാലത്തുകൾ സംഘടിപ്പിക്കും. റവന്യുമന്ത്രി കെ രാജൻ്റെ അധ്യക്ഷതയിൽ എറണാകുളത്ത് നടക്കുന്ന ജില്ലാ കലക്ടർമാരുടെ യോഗത്തിലാണ് തീരുമാനമായത്.

Also Read: രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം, എല്ലാ ജില്ലകളിലും സ്‌ട്രോക്ക് സെന്ററുകള്‍ യാഥാര്‍ത്ഥ്യമാക്കും: മന്ത്രി വീണാ ജോര്‍ജ്

റവന്യൂ മന്ത്രിയുടെ മേൽനോട്ടത്തിൽ അതത് ജില്ലാ കലക്ടർമാരായിരിക്കും അദാലത്തുകൾ സംഘടിപ്പിക്കുക. ഓരോ താലൂക്കിൻ്റെയും പരിധിയിൽ വരുന്ന അപേക്ഷകൾ നിശ്ചിത ദിവസങ്ങളിൽ നടക്കുന്ന അദാലത്തിൽ പരിഗണിക്കും. നിലവിൽ 2,83,097 തരംമാറ്റ അപേക്ഷകളാണ് കുടിശികയായുള്ളത്.

Also Read: ഓണം ക്ഷേമകരം: സാമൂഹ്യ സുരക്ഷാമിഷൻ വഴി വിവിധ പദ്ധതികളിലൂടെ ധനസഹായം

സംസ്ഥാനത്ത് തരംമാറ്റ അപേക്ഷകളുടെ ഗണ്യമായ വർദ്ധന കണക്കിലെടുത്താണ് 27 റവന്യൂ ഡിവിഷണൽ ഓഫീസർമാർക്കുണ്ടായിരുന്ന തരമാറ്റത്തിനുള്ള അധികാരം, ഡെപ്യുട്ടി കലക്ടർമാർക്കു കൂടി നൽകി നിയമ ഭേദഗതി വരുത്തിയതിൻ്റെ അടിസ്ഥാനത്തിൽ നിലവിൽ 71 ഓഫീസുകളിലാണ് തരമാറ്റ അപേക്ഷകൾ കൈകാര്യം ചെയ്തു വരുന്നത്. സംസ്ഥാനത്ത് ഏറ്റവും കുടുതൽ അപേക്ഷകൾ കുടിശികയായിരുന്നത് ഫോർട്ടു കൊച്ചി, മൂവാറ്റുപുഴ റവന്യു ഡിവിഷണൽ ഓഫീസുകളിലായിരുന്നു. ഇപ്പോൾ ജില്ലയിൽ രണ്ടു റവന്യൂ ഡിവിഷനുകൾക്ക് പുറമെ അധികമായി നാല് ഡെപ്യുട്ടി കലക്ടർമാർക്കു കൂടി ചുമതല നൽകിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News