സൗരോർജ വിപണി; കേരളത്തിൽ സജീവമാകാൻ അദാനി ഗ്രൂപ്പ്

കേരളത്തിലെ സൗരോർജ വിപണിയിൽ കൂടുതൽ സജീവമാകാൻ അദാനി ഗ്രൂപ്പ്. ഇതിനായി അൽമിയ ഗ്രൂപ്പുമായി അദാനി ഗ്രൂപ്പ് കരാറിലേർപ്പെട്ടു. കേരളത്തിൽ ഇതുവരെ 1000 മെ​ഗാവാട്ട് സൗരോർജ്ജ പദ്ധതികളാണ് നടപ്പാക്കിയിട്ടുള്ളത്. അതിൽ 225 മെ​ഗാവാട്ട് മാത്രമാണ് പുരപ്പുറ സൗരോർജ്ജ പദ്ധതി. അതിന്റെ 50% അദാനി സോളാർ പദ്ധതിയാണ്.

Also Read: ‘പഠനം മാത്രം പോര, പഠിക്കുന്ന കാര്യങ്ങൾ നടപ്പിലാക്കുകയും വേണം’ പത്താം ക്ലാസുകാരിയെ അഭിനന്ദിച്ച് മന്ത്രി വി എൻ വാസവൻ

ഇതുവരെ നടപ്പാക്കിയ 225 മെ​ഗാവാട്ട് പദ്ധതിക്ക് പുറമെ വരുന്ന ഒരു വർഷം കൊണ്ട് മാത്രം അദാനി സോളാറിന്റെ കീഴിൽ 200 മെഗാ വാട്ട് പുരപ്പുറ പദ്ധതി നടപ്പാക്കാനാണ് തീരുമാനമെന്ന് അദാനി സോളാറിൻ്റെ നാഷണൽ സെയിൽസ് ഹെഡ് സെസിൽ അഗസ്റ്റിൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Also Read: പൂനെ കാര്‍ അപകടം; ഡ്രൈവറെ ബലിയാടാക്കി കൗമാരക്കാരനെ രക്ഷിക്കാന്‍ ശ്രമം

ചീഫ് എയർപോർട്ട് ഓഫീസർ രാഹുൽ ബഡ്കൊളി, അദാനി ​സോളാർ ​ഗ്രൂപ്പ് റീജണൽ ഹെഡ് ഓഫ് സെയിൽസ് & മാർക്കറ്റിംഗ് പ്രശാന്ത് ബൈന്ദൂർ, അൽമിയ ഗ്രൂപ്പ് ഡയറക്ടർ അബ്ദുൽ റഹ്മാൻ ഐ, ജനറൽ മാനേജർ അജിത് മാത്യു തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News