വന്‍ തുക സ്വരൂപിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്‌, ലക്ഷ്യം മൂന്ന് ബില്ല്യണ്‍ ഡോളര്‍

വൻ തുക സ്വരൂപിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്.  മൂന്ന് ബില്യൺ ഡോളർ സമാഹരിക്കാനാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ഇക്വിറ്റി ഓഹരി വിൽപ്പനയിലൂടെയാണ് അദാനി ധനം സമാഹരിക്കുന്നത്. ഓഹരികള്‍ ഇൻസ്റ്റിറ്റിറ്റ്യൂഷണൽ നിക്ഷേപകർക്ക് കൈമാറും. സമാഹരിക്കുന്ന തുക അദാനി ഗ്രൂപ്പിന്റെ വിപുലീകരണ പദ്ധതികൾക്കായി ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്.

ALSO READ: നേന്ത്രവാഴയ്ക്ക് ഉത്തമം കടലപ്പിണ്ണാക്ക്

അദാനി എന്റർപ്രൈസസ് ലിമിറ്റഡിന്റെയും ഇലക്‌ട്രിസിറ്റി ട്രാൻസ്മിഷൻ കമ്പനിയായ അദാനി ട്രാൻസ്മിഷൻ ലിമിറ്റഡിന്റെയും ബോർഡുകൾ ഓഹരി വിൽപ്പനയിലൂടെ 2.5 ബില്യൺ ഡോളറിലധികം ( ഏകദേശം 21000 കോടിയിലധികം) സമാഹരിക്കാൻ ഇതിനകം അം​ഗീകാരം തേടിയിട്ടുണ്ടെങ്കിലും ഓഹരി ഉടമകളുടെ അനുമതി ലഭിക്കേണ്ടതുണ്ട്.

നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തോടെ ഇടപാട് പൂർത്തിയാക്കാനാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ധനസമാഹരണത്തിന് അനുമതി നൽകുന്നതിനായി അദാനി ഗ്രീൻ എനർജി ലിമിറ്റഡിന്റെ ബോർഡ് ജൂൺ ആദ്യവാരത്തിലോ രണ്ടാം വാരത്തിലോ യോഗം ചേർന്നേക്കും. യൂറോപ്പിലെയും മിഡിൽ ഈസ്റ്റിലെയും നിക്ഷേപകർ ഓഹരികൾ വാങ്ങുന്നതിൽ താൽപ്പര്യം പ്രകടിപ്പിച്ചുവെന്നാണ് റിപ്പോർട്ട്.

ALSO READ: “ലോക കേരള സഭയുടെ പേരില്‍ വ്യാജ ആരോപണം”: ഖജനാവിൽനിന്ന് പണം എടുക്കില്ലെന്ന് പി. ശ്രീരാമകൃഷ്ണന്‍

ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നാലെയുള്ള വിവാദങ്ങളെ തുടർന്ന് അദാനി ഗ്രൂപ്പിന് എഫ്പിഒയിൽ നിന്ന് പിന്മാറേണ്ടിവന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News