ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിയായ മുംബൈയിലെ ധാരാവി പുനർനിർമിക്കാൻ മാസ്റ്റർ പ്ലാൻ തയ്യാറാക്കി അദാനി ഗ്രൂപ്പ്. അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ധാരാവി ഡെവലപ്പ്മെന്റ് പ്രോജക്ട് പ്രൈവറ്റ് ലിമിറ്റഡാണ് ധാരാവി പുനർനിർമിക്കാൻ പദ്ധതിയിടുന്നത്. ആഗോള തലത്തിലെ നഗര വികസന വിദഗ്ദ്ധർ, ബിൽഡർമാർ, ഡിസൈൻ സ്ഥാപനങ്ങൾ എന്നിവരുമായി ചേർന്ന് മുംബയുടെ ഹൃദയ ഭാഗത്ത് 600 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ചേരിയക്ക് പുതിയ മുഖം നൽകാനാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം.
Also read: സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കോടതിയില്‍ വിളിച്ചു വരുത്തുന്നതിന് സുപ്രീം കോടതി മാര്‍ഗരേഖ
ധാരാവിയെ ലോകത്തിലെ ഏറ്റവും മികച്ച സെറ്റിൽമെന്റ് നഗരമായി മാറ്റുന്നത് അമേരിക്കയിലെ ഡിസൈൻ സ്ഥാപനമായ സസാക്കി, യു.കെയിലെ രാജ്യാന്തര കൺസൾട്ടൻസി ഗ്രൂപ്പ് ബ്യൂറോ ഹാപ്പോൾഡ്, ആർക്കിട്ടെക്ട് ഹഫീസ് കോൺട്രാക്ടർ എന്നിവരുടെ സഹകരണത്തോടെയാണ്. 2022 നവംബറിലാണ് ഗൗതം അദാനിയുടെ അദാനി പ്രോപ്പർട്ടീസിന് ധാരാവി പുനർനിർമ്മിക്കാനുള്ള കരാർ ലേലത്തിലൂടെ ലഭിച്ചത്. ധാരാവി ഡെവലപ്പ്മെന്റ് പ്രോജക്ടിൽ അദാനി ഗ്രൂപ്പിന് 80 ശതമാനവും മഹാരാഷ്ട്ര സർക്കാരിന് 20 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. ധാരാവി പുനർനിർമ്മിക്കുന്നതിന് അദാനി ഗ്രൂപ്പ് 5,069 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here