ഹിന്‍ഡന്‍ബര്‍ഗ് ആരോപണത്തിന് പിന്നാലെ അദാനിയുടെ ഓഹരികള്‍ നഷ്ടത്തില്‍

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് ശേഷമുള്ള ആദ്യ വ്യാപാര ദിനത്തില്‍ തിരിച്ചടിയേറ്റ് അദാനി ഓഹരികൾ. അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്ട്‌സ്, അദാനി പവര്‍ എന്നിവ ഉള്‍പ്പെടെ എല്ലാ ഓഹരികളിലും അഞ്ചു മുതല്‍ ആറു ശതമാനം വരെ നഷ്ടമാണ് ഉണ്ടായത്.

ALSO READ: തമിഴ്‌നാട്ടില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് അഞ്ച് വിദ്യാര്‍ത്ഥികള്‍ മരിച്ചു

ബെഞ്ച്മാര്‍ക്ക് സൂചികകളായ നിഫ്റ്റി 50, ബിഎസ്ഇ സെന്‍സെക്സ് തുടങ്ങിയവും രാവിലെ 0.6 ശതമാനം ഇടിഞ്ഞു. നിഫ്റ്റി 143 പോയിന്റ് താഴ്ന്ന് 24,224ലും സെന്‍സെക്സ് 465 പോയിന്റ് താഴ്ന്ന് 79,241ലുമാണ് വ്യാപാരം നടക്കുന്നത്.

ALSO READ: വയനാട് ജനതയ്ക്കായി കൈകോർത്ത്… സഫദാർ ഹാഷ്മി നാടകോത്സവത്തിൽ ലഭിക്കുന്ന തുക ദുരിതാശ്വാസ നിധിക്ക് നൽകി ദില്ലിയിലെ സാംസ്കാരിക കൂട്ടായ്മ

അദാനി ഗ്രൂപ്പുമായി ബന്ധമുള്ള കടലാസ് കമ്പനികളില്‍ മാധബിയും ഭര്‍ത്താവും നിക്ഷേപം നടത്തിയിട്ടുണ്ടെന്നാണ് ഹിന്‍ഡന്‍ബര്‍ഗിന്റെ ഏറ്റവും പുതിയ വെളിപ്പെടുത്തല്‍. മാധബി ബുച്ചിന്റെയും ഭര്‍ത്താവിന്റെയും കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങളുടെ വിവരങ്ങള്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഹിന്‍ഡന്‍ബര്‍ഗ്. സിംഗപ്പൂരും ഇന്ത്യയും ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങളുടെ അടക്കം വിവരങ്ങള്‍ പുറത്തുവിടുമോയെന്നും സെബി അധ്യക്ഷ സുതാര്യമായ പൊതു അന്വേഷണത്തെ നേരിടാന്‍ തയ്യാറാകുമോ എന്നും ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ട റിപ്പോർട്ടിലുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News