മുതലപ്പൊഴിയില്‍ കല്ലും മണ്ണും നീക്കുന്ന നടപടി ഇന്ന് തുടങ്ങിയേക്കും

മുതലപ്പൊഴിയില്‍ കല്ലും മണ്ണും നീക്കുന്ന നടപടി ഇന്ന് തുടങ്ങിയേക്കും. വിഴിഞ്ഞത്ത് നിന്ന് എസ്‌കവേറ്ററുകള്‍ അദാനി ഗ്രൂപ്പ് മുതലപ്പൊഴിയില്‍ എത്തിച്ചു. ലോംഗ് ബൂം ക്രെയ്ന്‍ ഉച്ചയ്ക്ക് ശേഷം എത്തിച്ചേക്കും. ചെന്നൈയില്‍ നിന്നാണ് ലോംഗ് ബൂം ക്രെയ്ന്‍ എത്തിക്കുന്നത്.

Also read- തടവറയിൽ മകന്റെ ചിത്രങ്ങൾ കൊണ്ട് നിറച്ചു ; തടവുകാരന് അധികൃതരുടെ സർപ്രൈസ് സമ്മാനം

മുതലപ്പൊഴിയില്‍ പാറ നീക്കം ഇന്ന് തുടങ്ങിയേക്കുമെന്നാണ് വിവരം. പരിശോധനകള്‍ക്ക് ശേഷം വൈകിട്ടോടെ പണി തുടങ്ങിയേക്കും. മണ്ണ് നീക്കാനുള്ള ഡ്രഡ്ജര്‍ ഇന്ന് എത്തിക്കില്ല.

Also read- വിദ്യാർഥിനിയുടെ കുടിവെള്ളത്തിൽ മൂത്രം കലർത്തി സഹപാഠികൾ, ഗ്രാമത്തിൽ സംഘർഷം

മുതലപ്പൊഴിയില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ അദാനി ഗ്രൂപ്പിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഫിഷറീസ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ അദാനി ഗ്രൂപ്പുമായി നടന്ന ചര്‍ച്ചയിലാണ് ഹാര്‍ബറില്‍ അടിഞ്ഞ മണ്ണും, കല്ലും അടിയന്തരമായി നീക്കാനും മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാന്‍ വേണ്ടതെല്ലാം ചെയ്യാനും സര്‍ക്കാര്‍ നിര്‍ദേശിച്ചത്. കാലവര്‍ഷം അവസാനിക്കുന്നത് വരെ മണ്ണ് നീക്കാന്‍ കാത്ത് നില്‍ക്കരുതെന്നും പൊഴിമുഖത്ത് ആഴം കൂട്ടാന്‍ ഉടന്‍ നടപടിയെടുക്കണമെന്നും അദാനി ഗ്രൂപ്പിനോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News