മുംബൈയില്‍ 6,000 കിലോഗ്രാം ഭാരമുള്ള ഇരുമ്പ് പാലം മോഷ്ടിക്കപ്പെട്ടു; നാല് പേര്‍ അറസ്റ്റില്‍

മുംബൈയില്‍ ആറായിരം കിലോഗ്രാം ഭാരവും 90 അടി നീളവുമുള്ള ഇരുമ്പ് പാലം മോഷ്ടിക്കപ്പെട്ടു. മുംബൈയിലെ മലാഡ് വെസ്റ്റില്‍ നിന്ന് കഴിഞ്ഞ മാസം 26 നാണ് പാലം മോഷണം പോയതെന്നാണ് റിപ്പോര്‍ട്ടുകള്‍. അദാനി ഇലക്ട്രിസിറ്റിയുടെ വലിയ വൈദ്യുതി കേബിളുകള്‍ കൊണ്ടുപോകുന്നതിനായി താത്ക്കാലികമായി നിര്‍മിച്ചതായിരുന്നു പാലം. മോഷണവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തു.

Also Read- ‘വിണ്ണോളം ഉയര്‍ന്നാലും മണ്ണ് മറക്കാത്ത താരം’; ലൊക്കേഷനില്‍ യൂണിറ്റുകാര്‍ക്കൊപ്പം പണിയെടുക്കുന്ന ജാഫര്‍ ഇടുക്കി; വീഡിയോ

ഈ വര്‍ഷം ഏപ്രിലില്‍ ഇവിടെ ഒരു കോണ്‍ക്രീറ്റ് പാലം വന്നതിനെ തുടര്‍ന്ന് ഇരുമ്പ് പാലം മറ്റൊരു സ്ഥലത്തേക്ക് മാറ്റിവെച്ചിരുന്നു. പിന്നീട് ജൂണ്‍ 26 ന് അദാനി ഇലക്ട്രിസിറ്റി അധികൃതര്‍ പാലം പരിശോധിക്കാനെത്തിയപ്പോഴാണ് പാലം കാണാനില്ലെന്ന് കണ്ടെത്തിയത്. പാലം നിര്‍മിക്കുന്നതിന് കരാര്‍ ഏറ്റെടുത്ത കമ്പനി തന്നെ ഇത് സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ചിലര്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് പാലം മുറിച്ചുമാറ്റുകയും പിന്നീട് മോഷ്ടിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി.

Also Read- പി ടി ബേബി അന്തരിച്ചു

ഇവിടെ സിസിടിവി ഇല്ലാതിരുന്നതിനാല്‍ സമീപ പ്രദേശങ്ങളില്‍ സ്ഥാപിച്ചിരുന്ന ക്യാമറകളിലെ ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കിയായിരുന്നു കേസന്വേഷണം. നിലവില്‍ പാലം മോഷണവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പിടിയിലായവരില്‍ ഒരാള്‍ അദാനി ഇലക്ട്രിസിറ്റിക്ക് പാലം പണിയാന്‍ കരാര്‍ നല്‍കിയ കമ്പനിയിലെ ജീവനക്കാരനാണെന്നാണ് വിവരം. മോഷ്ടിച്ച സാധനങ്ങള്‍ വീണ്ടെടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News