അദാനി ഗ്രൂപ്പിനെതിരെയുള്ള ഒസിസിആർപി റിപ്പോർട്ടിനെ കുറിച്ച് പ്രതികരണവുമായി മാധ്യമപ്രവർത്തകൻ രവി നായർ. രവിനായരടക്കം 3 പേർ ചേർന്നാണ് വൻ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച റിപ്പോർട്ട് തയാറാക്കിയത്. ഒസിസിആർപി റിപ്പോർട്ട് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിക്കുന്നതിനു ഒരാഴ്ച മുൻപ് അദാനി ഗ്രൂപ്പിന് വിശദമായ ചോദ്യാവലി അയച്ചിരുന്നു.
ബിജെപിക്ക് ഒരു പങ്കുമില്ലെങ്കിൽ അദാനിയെക്കുറിച്ചുള്ള വാർത്തകൾക്ക് പാർട്ടിയുടെ ഐടി സെൽ പ്രതിരോധം തീർക്കുന്നത് എന്തിനാണെന്നും രവിനായർ ചോദിച്ചു.
also read; വീടുകയറി ആക്രമണം നടത്തി യുവാവിനെ മർദിച്ചു; രണ്ടു പേർ അറസ്റ്റിൽ
2014ലെ Dri അന്വേഷണത്തിൽ അദാനിക്കെതിരെ ഉള്ളത് ഗുരുതര കണ്ടെത്തലുകളാണ്. 6700കോടി രൂപയാണ് അദാനി കടത്തിയത്. ദുബായിൽ നിന്ന് മൗറീഷ്യസിൽ പോയതുവരെ dri കണ്ടെത്തി. അതിനുശേഷം എന്ത് സംഭവിച്ചു എന്ന് dri ക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ അത് മാധ്യമപ്രവർത്തകരുടെ കൂട്ടായ്മക്ക് കണ്ടെത്താൻ കഴിഞ്ഞു. ഷെൽ കമ്പനികൾ വഴി അദാനിയുടെ കമ്പനികളിൽ തന്നെ നിക്ഷേപം നടത്തുകയായിരുന്നു. വലിയ തട്ടിപ്പാണ് അദാനി നടത്തിയത്. സെബി അദാനിക്ക് ക്‌ളീൻ ചിറ്റ് നൽകി എന്നു പറയുന്ന വാദം തെറ്റാണ്. അദാനി ഗ്രൂപ്പ് തകർച്ച നേരിട്ടു കഴിഞ്ഞാൽ അത് ബാധിക്കുക ഇന്ത്യയുടെ സാമ്പത്തിക നിലയെ തന്നെയാകും. ബാങ്കുകൾ പോലും തകരുന്ന അവസ്ഥ ഉണ്ടാകും. രാജ്യത്തെ സാമ്പത്തിക രംഗം തകർച്ച നേരിടേണ്ടി വരും – രവി നായർ പറഞ്ഞു. അടുത്ത റിപ്പോർട്ട് ഉടനെന്നും രവി നായർ കൂട്ടിച്ചേർത്തു.
also read; വീടുകയറി ആക്രമണം നടത്തി യുവാവിനെ മർദിച്ചു; രണ്ടു പേർ അറസ്റ്റിൽ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here