ആദ്യം തുട്ട്… പിന്നെ കറന്റ്; കുടിശ്ശിക കൂമ്പാരമായതോടെ ബംഗ്ലാദേശിനുള്ള വൈദ്യുതി വിച്ഛേദിച്ച് അദാനി

ADANI POWER

ബംഗ്ലാദേശിനുള്ള വൈദ്യുതി വിച്ഛേദിച്ച് അദാനി ഗ്രൂപ്പ്. കുടിശ്ശിക ഇനത്തിൽ 846 മില്യൺ ഡോളർ കമ്പനിക്ക് നൽകാനുള്ള സാഹചര്യത്തിലാണ് നടപടി. ജാര്‍ഖണ്ഡില്‍ നിന്ന് ബംഗ്ലാദേശിലേക്ക് വൈദ്യുതി നല്‍കുന്ന അദാനി പവര്‍ ജാര്‍ഖണ്ഡ് ലിമിറ്റഡിന്റെതാണ് ഈ നീക്കം.

വ്യാഴാഴ്ച രാത്രി മുതൽ അദാനി പ്ലാൻ്റിൽ നിന്നുള്ള വൈദ്യുതി വിതരണം കുറഞ്ഞതായാണ് പവർ ഗ്രിഡ് ബംഗ്ലാദേശ് പിഎൽസിയിൽ നിന്നുള്ള വിവരങ്ങൾ വ്യക്തമാക്കുന്നത്.1,496 മെഗാവാട്ട് പ്ലാൻ്റ് ഇപ്പോൾ ഒരു യൂണിറ്റിൽ നിന്ന് 700 മെഗാവാട്ട് ഉത്പാദിപ്പിക്കുന്നതിനാൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ ബംഗ്ലാദേശ് 1,600 മെഗാവാട്ട് കറന്റിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ALSO READ; അടിയും തിരിച്ചടിയും; ഇസ്രയേലിൽ ലെബനന്റെ മിസൈൽ ആക്രമണം

ഒക്‌ടോബർ 30നകം കുടിശ്ശിക തീർക്കണമെന്ന് ബംഗ്ലാദേശ് പവർ ഡെവലപ്‌മെൻ്റ് ബോർഡിനോട് (പിഡിബി) ആവശ്യപ്പെട്ട് അദാനി കമ്പനി കത്തെഴുതിയിരുന്നു.ബില്ലുകൾ അടച്ചില്ലെങ്കിൽ ഒക്‌ടോബർ 31ന് വൈദ്യുതി വിതരണം നിർത്തിവെച്ച് പവർ പർച്ചേസ് എഗ്രിമെൻ്റ് (പിപിഎ) പ്രകാരം പരിഹാരനടപടികൾ സ്വീകരിക്കുന്നതിലേക്കടക്കം കമ്പനി നീങ്ങുമെന്നും അദാനി ഒക്ടോബർ 27ന് അയച്ച കത്തിൽ പറയുന്നുണ്ട്.

ALSO READ; പ്രളയക്കെടുതിയിൽ സ്‌പെയിൻ; മരണം 200 കടന്നു, കാണാതായവർക്കുള്ള തെരച്ചിൽ തുടരുന്നു

അതേസമയം മുൻ കുടിശ്ശികയുടെ ഒരു ഭാഗം തങ്ങൾ നേരത്തെ അടച്ചിരുന്നുവെങ്കിലും ജൂലൈ മുതൽ അദാനി മുൻ മാസങ്ങളെ അപേക്ഷിച്ച് കൂടുതൽ തുക ഈടാക്കുന്നുണ്ടെന്നാണ് പിഡിബി ആരോപിക്കുന്നത്. പിഡിബി പ്രതിവാരം 18 മില്യൺ ഡോളർ നൽകുന്നുണ്ടെന്നും ചാർജ് 22 മില്യണിലധികം ആണെന്നും പിഡിബിയുടെ വാദം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News