വൈദ്യുതി വില കൂട്ടിയും കല്‍ക്കരി വില ഇരട്ടിയാക്കിയും അദാനി കൊള്ളയടിച്ചത് കോടികള്‍

അദാനിയുടെ കൂടുതല്‍ തട്ടിപ്പ് പുറത്ത്. ഇന്ത്യന്‍ വിപണിയേയും വൈദ്യുതി ഉപഭോക്താക്കളേയും അദാനി കമ്പനി വഞ്ചിച്ച് കൊള്ളലാഭം കൊയ്തതായി റിപ്പോര്‍ട്ടുകള്‍. ലണ്ടനില്‍ നിന്നിറങ്ങുന്ന ഫൈനാന്‍ഷ്യല്‍ ടൈംസ് പത്രമാണ് ഇക്കാര്യം പുറത്തുവിട്ടത്. വിപണി മൂല്യത്തേക്കാള്‍ വളരെ ഉയര്‍ന്ന വിലയില്‍ ബില്യണ്‍ കണക്കിന് കല്‍ക്കരി ഇറക്കുമതി ചെയ്താണ് കൊള്ള നടത്തിയതെന്നാണ് കണ്ടെത്തല്‍.

അദാനി നടത്തിയ വലിയ ഒരു തട്ടിപ്പ് കൂടിയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 2019 മുതല്‍ 2021 വരെ രണ്ട് വര്‍ഷമായി അദാനി ഗ്രൂപ്പ് തായ്വാന്‍, ദുബായ്, സിംഗപ്പൂര്‍ എന്നിവിടങ്ങളിലെ ഓഫ്‌ഷോര്‍ ഇടനിലക്കാരെ ഉപയോഗിച്ച് ഇറക്കുമതി ചെയ്തത് 5 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള കല്‍ക്കരിയാണ്. എന്നാല്‍ വിപണി മൂല്യത്തെക്കാള്‍ വളരെ ഉയര്‍ന്ന വിലയില്‍ ഈ കല്‍ക്കരി ഇറക്കുമതി ചെയ്താണ് തട്ടിപ്പ് നടത്തിയതെന്നാണ് കണ്ടെത്തല്‍. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ കല്‍ക്കരി ഇറക്കുമതിക്കാരായ അദാനി ഇന്ധനച്ചെലവ് ഊതിപ്പെരുപ്പിച്ച് കാണിച്ച് ദശലക്ഷക്കണക്കിന് ഇന്ത്യന്‍ ഉപഭോക്താക്കളില്‍ നിന്നും വൈദ്യുതിക്ക് അമിതമായി പണം ഈടാക്കിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്

Also Read: കത്തിക്കയറി കണ്ണൂർ സ്‌ക്വാഡ്; 70 കോടിയുടെ സന്തോഷത്തിൽ താരം

2019 ജനുവരിയിലാണ് ഇന്തോനേഷ്യന്‍ തുറമുഖത്ത് നിന്നും 74,820 ടണ്‍ താപ കല്‍ക്കരി ഇന്ത്യയിലേക്ക് പുറപ്പെട്ടത്. കയറ്റുമതി രേഖകളില്‍ 1 .9 മില്യണ്‍ ഡോളറായിരുന്നു മൂല്യം. ഷിപ്പിംഗിനും ഇന്‍ഷുറന്‍സിനും 42000 ഢോളറും. എന്നാല്‍ അദാനി നടത്തുന്ന ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ തുറമുഖമായ ഗുജറാത്തിലെ മുന്ദ്രയില്‍ എത്തിയപ്പോള്‍ ഇറക്കുമതി മൂല്യം 4.3 മില്യണ്‍ ഡോളറായി മാറി. ഇതിനെ മോദി അദാനി മാജിക്കെന്നാണ് കോണ്‍ഗ്രസ് വിമര്‍ശിച്ചത്. അതിനിടെ ഹിന്‍ഡന്‍ബര്‍ഗി റിപ്പോര്‍ട്ടിന്റെ കേസ് സുപ്രീംകോടതിയും പരിഗണിക്കുന്ന സാഹചര്യത്തില്‍ അദാനി കമ്പനികള്‍ക്ക് സ്റ്റോക്ക് എക്ചേഞ്ചില്‍ വന്‍ ഇടിവുമുണ്ടായി. തെരഞ്ഞെടുപ്പ് കൂടിപ്രഖ്യാപിച്ച സാഹചര്യത്തില്‍ അദിനിക്കെതിരായ പുതിയ വെളിപ്പെടുത്തല്‍ പ്രതിപക്ഷം പ്രചാരണ ആയുധമാക്കും.

Also Read: വയനാട്ടിലേത് കമ്പമല കെഎഫ്ഡിസി ഓഫീസ് ആക്രമിച്ച അതേ മാവോയിസ്റ് സംഘം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News