കടമെടുത്ത് കടം തീർക്കാൻ അദാനി; 30,000 കോടി രൂപയുടെ വായ്പ്പയെടുക്കാൻ അദാനി

goutam adani

30,000 കോടി രൂപ വായ്പ്പയെടുത്ത് കടബാധ്യത തീർക്കാനൊരുങ്ങി അദാനി. അംബുജ സിമന്റ്‌സ് ഏറ്റെടുത്തതിനെത്തുടർന്നുണ്ടായ കടബാധ്യത പരിഹരിക്കുന്നതിന്റെ ഭാഗമായാണ് അദാനിയുടെ ഈ നീക്കം. ഏതാനും ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ചേര്‍ന്നാണ് പുനര്‍ വായ്പ നല്‍കുകയെന്നാണ് സൂചന. ഹിൻഡൻബർഗ് റിപ്പോർട്ടിനെത്തുടർന്ന് ആസ്തിയിൽ വലിയ ചോർച്ചയുണ്ടായെങ്കിൽപ്പോലും അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക സ്ഥിരത പരിഗണിച്ചാണ് കടം നൽകാൻ ബാങ്കുകൾ തയ്യാറായിരിക്കുന്നത്. വായ്പ്പ ഉടൻ തന്നെ അനുവദിച്ചേക്കും. അങ്ങനെയെങ്കിൽ ഏഷ്യയില്‍ തന്നെ ഈ വര്‍ഷം ബാങ്കുകള്‍ നല്‍കുന്ന ഏറ്റവും വലിയ പത്ത് വായ്പകളിലൊന്നായിരിക്കും ഇത്.

Also Read; ‘ബിജെപിയെ ശിക്ഷിക്കൂ, കോര്‍പറേറ്റുകളെ ഒഴിവാക്കൂ, രാജ്യത്തെ രക്ഷിക്കൂ’: നിയമസഭാ തെരഞ്ഞെടുപ്പിന് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ പ്രചാരണം

ബാര്‍ക്ലേയ്സ്, ഡ്യൂയിച്ചെ, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ്, അബുദാബി ബാങ്ക്, ഫസ്റ്റ് ബിഎന്‍പി പാരിബാസ്, ക്യൂഎന്‍ബി എന്നിവ ഉള്‍പ്പെടെയുള്ള 18 ആഗോള ബാങ്കുകള്‍ ചേര്‍ന്നായിരിക്കും വായ്പ നല്‍കുക. വായ്‌പ്പാകരാർ പ്രകാരം 3000 ദശലക്ഷം ഡോളർ മുൻകൂറായി ഗൗതം അദാനി അടക്കേണ്ടിവരും. എസിസി, അംബുജ സിമന്റ് കമ്പനികൾ ഏറ്റെടുത്തതിൽ ഉണ്ടായ 2 ബില്യൺ ഡോളറിന്റെ കടം അദാനി ഗ്രൂപ്പ് തിരിച്ചടച്ചിരുന്നു.

Also Read; “എനിക്ക് ഇന്ത്യക്കാരെ മടുത്തു, നിങ്ങളെന്നെ സുഹൃത്താക്കാമോ”; റഷ്യൻ യുട്യൂബറെ ശല്യം ചെയ്ത് ഇന്ത്യൻ യുവാവ്, വീഡിയോ…

അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ മികച്ച ഇടപെടല്‍ നടത്തിയിരുന്നെങ്കിലും സിമന്‍റ് വ്യവസായത്തില്‍ കാര്യമായ സ്വാധീനം ഇല്ലാത്തതിനെത്തുടര്‍ന്നാണ് സ്വിറ്റ്സര്‍ലന്‍റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹോള്‍സിമില്‍ നിന്ന് 10.5 ബില്യണ്‍ ഡോളറിന് അംബുജ സിമന്‍റ്സ്, എസിസി എന്നിവയുടെ ഓഹരികള്‍ കഴിഞ്ഞ വര്‍ഷം അദാനി സ്വന്തമാക്കിയത്. നിലവില്‍ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സിമന്‍റ് നിര്‍മാതാക്കളാണ് അദാനി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News