ഐ.എ.എൻ.എസ് വാർത്ത ഏജൻസി ഇനി അദാനിയുടെ കൈകളിൽ

വാർത്ത ഏജൻസിയായ ഐ.എ.എൻ.എസ് അദാനിയുടെ കൈകളിൽ. വോട്ടവകാശമില്ലാത്ത 99.26 ശതമാനം ഓഹരികളും വോട്ടവകാശത്തോടെയുള്ള 76 ശതമാനം ഓഹരികളും അദാനി ഗ്രൂപ്പിന് കീഴിലുള്ള എ.എം.ജി മീഡിയ നെറ്റ്‍വർക്സ് ലിമിറ്റഡ് നേടിയെടുത്തു. 50.50 ശതമാനം ഓഹരികൾ കഴിഞ്ഞ മാസം കമ്പനി വാങ്ങിയിരുന്നു.

ALSO READ: യാത്രക്കാര്‍ നിലത്തിരുന്ന് ഭക്ഷണം കഴിച്ച സംഭവം; ഇന്‍ഡിഗോ കോടികൾ പിഴ അടയ്ക്കണം, വ്യോമയാന മന്ത്രാലയത്തിന്റെ ഉത്തരവ് പുറത്ത്

അഞ്ച് കോടി രൂപയുടേതാണ് ഇടപാട്. പുതുതായി വോട്ടവകാശത്തോടെയുള്ള 25.50 ശതമാനം ഓഹരികളും വോട്ടവകാശമില്ലാത്ത 48.76 ശതമാനം ഓഹരികളും ഇവർ വാങ്ങി. അദാനി എന്റർപ്രൈസസ് ലിമിറ്റഡ് സ്റ്റോക്ക് എക്സ്ചേഞ്ചിൽ സമർപ്പിച്ച ഫയലിങ്ങിൽ ഇക്കാര്യം പറയുന്നു. കണക്കുകൾ പ്രകാരം കഴിഞ്ഞ സാമ്പത്തിക വർഷം 11 കോടി രൂപയുടെ ഓഹരി മൂലധനവും 11.86 കോടി രൂപയുടെ വരുമാനവുമാണ് ഐ.എ.എൻ.എസിന് ഉണ്ടായിരിക്കുന്നത്.

ALSO READ: ‘സൈബർ ആക്രമണത്തിൽ ആരും പിന്തുണച്ചില്ല’ സിനിമാ ഗായകരുടെ സംഘടനയിൽ നിന്ന് രാജിവെച്ച് സൂരജ് സന്തോഷ്

ബിസിനസ്, ഫിനാന്‍ഷ്യല്‍ ന്യൂസ് ഡിജിറ്റല്‍ മീഡിയ പ്ലാറ്റ്ഫോമായ ബിക്യു പ്രൈം കൈകാര്യം ചെയ്യുന്ന ക്വിന്റില്യണ്‍ ബിസിനസ് മീഡിയയെ ഏറ്റെടുത്താണ് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ അദാനി ഈ രംഗത്തേക്ക് പ്രവേശിച്ചത്. എഎംഎന്‍എല്‍ വഴിയാണ് ഓഹരികള്‍ വാങ്ങിയത്. ഐഎഎന്‍എസിന്റെ ഓഹരി ഉടമയായ സന്ദീപ് ബാംസായിയുമായി എഎംഎന്‍എല്‍ ഓഹരി ഉടമകളുടെ കരാറില്‍ ഒപ്പുവച്ചു. ഐഎഎന്‍എസിന്റെ പ്രവര്‍ത്തനവും മാനേജമെന്റ് നിയന്ത്രണവും ഇനി എഎംഎന്‍എല്ലിന് ആയിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News