പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് അദാനി വിറ്റത് നിലവാരം കുറഞ്ഞ കല്‍ക്കരി; വന്‍ അഴിമതിയെന്ന് റിപ്പോര്‍ട്ട്

ഇന്ത്യയിലെ ഊര്‍ജ്ജോല്‍പാദകരായ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് അദാനി ഗ്രൂപ്പ് നല്‍കുന്നത് ഗുണനിലവാരമില്ലാത്ത കല്‍ക്കരിയെന്ന് റിപ്പോര്‍ട്ട്. അദാനി ഗ്രൂപ്പ് ഇന്‍ഡോനേഷ്യയിലെ വിതരണക്കാരില്‍ നിന്ന് വാങ്ങിയ കുറഞ്ഞ നിലവാരമുള്ള കല്‍ക്കരി, തുക പെരുപ്പിച്ച് തമിഴ്‌നാടിന്റെ പൊതുമേഖലാ സ്ഥാപനമായ ടാംഗെട്കോ (തമിഴ്നാട് ജെനറേഷന്‍ ആന്‍ഡ് ഡിസ്ടിബൂഷന്‍ കോര്‍പ്പൊറേഷന്‍)യ്ക്ക് നല്‍കിയെന്നാണ് ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒ.സി.സി.ആര്‍.പി.(ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോട്ടിങ്ങ് പ്രൊജക്റ്റ്) സമാഹരിച്ച രേഖകള്‍ ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട്.

ALSO READ:ശക്തമായ കാറ്റും മോശം കാലാവസ്ഥയും; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം

അതോടൊപ്പം നിലവാരം കുറഞ്ഞ കല്‍ക്കരി കത്തിക്കുന്നതുമൂലമുണ്ടാകുന്ന പാരിസ്ഥാതിക ആഘാതവും സര്‍ക്കാരിനുണ്ടാകുന്ന ഭീമമായ സാമ്പത്തിക നഷ്ടവും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 2014 ജനുവരിയില്‍ അദാനി ഗ്രൂപ്പ് ഇന്‍ഡോനേഷ്യയില്‍ നിന്ന് വാങ്ങിയത് കിലോഗ്രാമിന് 3500 കലോറി അടങ്ങുന്ന കല്‍ക്കരിയാണ്. നിലവാരം കുറഞ്ഞ കല്‍ക്കരി വില്‍ക്കുന്ന പി.ടി ജോണ്‍ലിന്‍ കല്‍ക്കരി ഖനിയില്‍ നിന്ന് ടണ്ണിന് 28 ഡോളര്‍ നിരക്കിനാണ് അദാനി ഗ്രൂപ്പ് കല്‍ക്കരി വാങ്ങിയത്. അദാനി ഗ്രൂപ്പ് ഉയര്‍ന്ന നിലവാരമുള്ള കല്‍ക്കരിയെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ടാംഗെഡ്കോയ്ക്ക് ഇത് വില്‍പന നടത്തിയതെന്ന് റിപ്പോട്ടില്‍ പറയുന്നു. നിലവാരം കുറഞ്ഞ കല്‍ക്കരി ഉപയോഗിക്കുമ്പോള്‍ ശുദ്ധീകരിച്ച കല്‍ക്കരിയുണ്ടാക്കുന്നതിനേക്കാള്‍ ഉയര്‍ന്ന തോതിലുള്ള അന്തരീക്ഷ മലിനീകരണമാണ് സംഭവിക്കുന്നതെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

ALSO READ:ചെറുതോണിയില്‍ വന്‍ കഞ്ചാവ് വേട്ട; രണ്ട് പേര്‍ അറസ്റ്റില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News